ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ വനിതാ ബന്ദി ​കൊല്ലപ്പെട്ടു

ജറൂസലം: വടക്കൻ ഗസ്സയിൽ ഇ​സ്രായേലിന്റെ ആക്രമണത്തിൽ ബന്ദി കൊല്ലപ്പെട്ടതായി ഹമാസ്. വനിത ബന്ദിയാണ് കൊല്ലപ്പെട്ടതെന്ന്​ ഹമാസ്​ വക്​താവ്​ അബൂ ഉബൈദ പറഞ്ഞു. ബന്ദികളിൽ ചിലരുടെ അവസ്ഥ എന്തെന്ന്​ അറിയാൻ കഴിയാത്ത സാഹചര്യമാണുള്ളത്. ബന്ദി കൊല്ലപ്പെട്ടതിന്‍റെ പൂർണ ഉത്തരവാദിത്തം ഇസ്രായേൽ പ്രധാനമ​ന്ത്രി ബിന്യമിൻ നെതന്യാഹുവിനാണെന്നും​ ഹമാസ്​ ആരോപിച്ചു.

അതേസമയം, കൊല്ലപ്പെട്ട വനിതാ ബന്ദിയുടെ ബന്ധുക്കളുമായി ആശയവിനിമയം നടത്തിയതായി ഇസ്രായേൽ സൈനിക വക്​താവ്​ പ്രതികരിച്ചു. സുരക്ഷാ മന്ത്രിസഭയുടെ യോഗ തീരുമാനങ്ങൾ ഉൾപ്പെടെ സുപ്രധാന വിവരങ്ങൾ ചിലർ ചോർത്തിയെന്ന് ആരോപിച്ച് നെതന്യാഹു രംഗത്തുവന്നു. തന്നെ താറടിക്കാൻ നടന്ന ശ്രമങ്ങൾ ഇസ്രായേലിന്‍റെ സുരക്ഷക്കാണ്​ ഭീഷണിയായതെന്നും നെതന്യാഹു പറയുന്നു. രഹസ്യ രേഖ ചോർത്തൽ സംഭവത്തിൽ അറസ്റ്റിലായ തന്‍റെ സഹായി നിരപരാധിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു. എന്നാൽ, നെതന്യാഹുവിന്‍റെ വാദങ്ങൾ പരിഹാസ്യമാണെന്നായിരുന്നു​ പ്രതിപക്ഷ നേതാവ്​ യായിർ ലാപിഡിന്റെ പ്രതികരണം.

ബൈറൂത്തിലും മറ്റും ആക്രമണം തുടരുന്നതിനിടെ, ലബനാനിൽ വെടിനിർത്തലുമായി ബന്ധപ്പെട്ട്​ ഇസ്രായേൽ സുരക്ഷാ സമിതി ചില നിർദേശങ്ങൾ മുന്നോട്ടുവെച്ചതായി റിപ്പോർട്ടുണ്ട്​​. അമേരിക്ക സമർപ്പിച്ച വെടിനിർത്തൽ നിർദേശത്തെ ഇസ്രായേൽ സൈനിക നേതൃത്വം പിന്തുണക്കുന്നുണ്ട്​. എന്നാൽ, നെതന്യാഹു കടുംപിടിത്തം തുടരുകയാണ്​. ആരോഗ്യ സംവിധാനങ്ങളെയും ആരോഗ്യ പ്രവർത്തകരെയും ഇസ്രായേൽ ആസത്രിതമായി ലക്ഷ്യമിടുന്നതായി ലബനാൻ സർക്കാർ ആരോപിച്ചു.

ഗസ്സയിൽ രണ്ടു ദിവസത്തിനിടെ 128 പേർ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രായേലി​െൻറ ആസൂത്രിത വംശഹത്യ 414 ദിവസം പിന്നിടു​േമ്പാൾ 44,176 പേരാണ്​ ഇതുവരെ കൊല്ലപ്പെട്ടത്​. 1,04,473 പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു. വടക്കൻ ഗസ്സയിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ പട്ടിണി മരണം വ്യാപകമാകുമെന്ന്​ യു.എൻ ഏജൻസികൾ മുന്നറിയിപ്പ്​ നൽകി. യുദ്ധക്കുറ്റം ഉൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടി അന്താരാഷ്ട്ര ക്രിമിനൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ്​ വാറൻറ്​ മറികടക്കാൻ യു.എസുമായി നെതന്യാഹു ആശയവിനിമയം തുടരുകയാണ്​.

Tags:    
News Summary - A female hostage was killed in an Israeli attack in Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.