​'കാഞ്ചനക്കൂട്ടിലെ ജീവിതം'; വൈറ്റ്​ ഹൗസിലെ താമസത്തെ കുറിച്ച്​ ബൈഡൻ

വാഷിങ്​ടൺ: പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട്​ നാലാഴ്ച പൂർത്തിയാവു​േമ്പാൾ വൈറ്റ്​ ഹൗസിലെ താമസത്തെ കുറിച്ച്​ വിവരിച്ച്​ ജോ ബൈഡൻ. ടൗൺ ഹാളിൽ നടന്ന ഒരു പരിപാടിക്കിടെയാണ്​ ബൈഡൻ ഇക്കാര്യം പറഞ്ഞത്​. ആ സ്വർണ്ണക്കൂട്ടിലെ താമസം താൻ കുറച്ച്​ ഇഷ്​ടപ്പെട്ട്​ തുടങ്ങിയിരിക്കുന്നുവെന്ന്​ ബൈഡൻ പറഞ്ഞു.

ചിലപ്പോൾ രാവിലെ ഏഴുന്നേറ്റ്​ താൻ ജില്ലിനോട്​ ചോദിക്കും, ഏത്​ നരകത്തിലാണ്​ നമ്മളിപ്പോൾ ഉള്ളതെന്ന് -​വൈറ്റ്​ ഹൗസിലെ താമസത്തെ കുറിച്ച്​ ബൈഡൻ തമാശയോടെ പറഞ്ഞു. പ്രസിഡന്‍റിന്‍റെ ജോലികളിലേക്ക്​ താൻ ഇറങ്ങിയെന്നും ബൈഡൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജനുവരി 20നാണ്​ യു.എസ്​ പ്രസിഡന്‍റായി ജോ ബൈഡൻ സ്ഥാനമേറ്റത്​. തെരഞ്ഞെടുപ്പിൽ വിജയിച്ചിട്ടും ദിവസങ്ങൾ നീണ്ട അനിശ്​ചിതത്വത്തിന്​ ഒടുവിലായിരുന്നു പ്രസിഡന്‍റായുള്ള ബൈഡന്‍റെ സ്ഥാനാരോഹണം.

Tags:    
News Summary - 'A gilded cage': US President Joe Biden describes life at the White House

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.