മകന്‍റെ അശ്ലീല വിഡിയോ ശേഖരം രക്ഷിതാക്കൾ നശിപ്പിച്ചു; 55 ലക്ഷം നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവ്

വാഷിങ്ടൺ: മകന്‍റെ അശ്ലീല വിഡിയോ ശേഖരം നശിപ്പിച്ച രക്ഷിതാക്കൾക്ക് 75,000 ഡോളർ (ഏകദേശം 55 ലക്ഷം രൂപ) പിഴയിട്ട് അമേരിക്കൻ കോടതി. യു.എസിലെ മിഷിഗണിലാണ് സംഭവം. താൻ സൂക്ഷിച്ച വിഡിയോകൾ നശിപ്പിച്ച രക്ഷിതാക്കൾക്കെതിരെ മകൻ കേസ് കൊടുക്കുകയായിരുന്നു.

ഡേവിഡ് വെർക്കിങ് എന്ന 42കാരനാണ് പരാതിക്കാരൻ. 2016ൽ വിവാഹ മോചനം നേടിയ ഡേവിഡ് പിന്നീട് മിഷിഗൺ തടാകക്കരയിലെ വീട്ടിൽ മാതാപിതാക്കൾക്കൊപ്പമാണ് താമസിച്ചിരുന്നത്. പിന്നീട് കുറച്ചുകാലം ഇന്ത്യാനയിൽ താമസിച്ച് തിരിച്ചുവന്നപ്പോഴാണ് താൻ സൂക്ഷിച്ച അശ്ലീല വിഡിയോ ശേഖരം മാതാപിതാക്കൾ നശിപ്പിച്ചതായി കണ്ടത്.

നൂറുകണക്കിന് അശ്ലീല വിഡിയോകളും പുസ്തകങ്ങളുമാണ് 12 പെട്ടികളിലായി ഡേവിഡ് സൂക്ഷിച്ചിരുന്നത്. വിഡിയോ ശേഖരം കണ്ട് ഞെട്ടിയതായും മകന്‍റെ നന്മയെ കരുതിയാണ് ഇവ നശിപ്പിച്ചതെന്നും കാണിച്ച് പിതാവ് ഡേവിഡിന് മെയിൽ അയക്കുകയും ചെയ്തിരുന്നു. കുറ്റകരമായതും കൈവശം വെക്കാൻ പാടില്ലാത്തതുമായ ദൃശ്യങ്ങളും കൂട്ടത്തിലുണ്ടായിരുന്നെന്ന് പിതാവ് പറയുന്നു.

എന്നാൽ, പിതാവിന്‍റെ വാദം നിഷേധിച്ച ഡേവിഡ് ഇരുവർക്കെതിരെയും കേസ് കൊടുക്കുകയായിരുന്നു. 1605 ഡിവിഡികളും വിഎച്ച്എസ് ടേപ്പുകളും 50ലേറെ സെക്സ് ടോയ്സും നശിപ്പിച്ചതായി പരാതിയിൽ പറയുന്നു.

ഡേവിഡിന്‍റെ പുസ്തകങ്ങള്‍ മാതാപിതാക്കള്‍ സ്വന്തം ഇഷ്ടത്തിന് കൈകാര്യം ചെയ്‌തോ എന്ന നിയമപ്രശ്‌നമാണ് പരിശോധിച്ചതെന്ന് ജഡ്ജി പോള്‍ മലോനി ഉത്തരവിൽ പറഞ്ഞു. നശിപ്പിക്കപ്പെട്ട വസ്തുക്കളുടെ ഉടമസ്ഥാവകാശം ഡേവിഡിനാണുള്ളത്. മാതാപിതാക്കള്‍ കോടതിയില്‍ കുറ്റം സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ഒരാളുടെ വസ്തുക്കള്‍ക്ക് മറ്റൊരാള്‍ക്ക് അവകാശത്തോടെ കൈകാര്യം ചെയ്യാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇരുകൂട്ടര്‍ക്കും വിശദമായ വാദങ്ങള്‍ എഴുതി സമര്‍പ്പിക്കാനായി കേസ് ഫെബ്രുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്.

Tags:    
News Summary - A Man Whose Parents Threw Out His Porn Collection Wins Lawsuit Against Them

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.