ബോസ്റ്റൺ: അമേരിക്കൻ പ്രസിഡൻറായിരുന്ന എബ്രഹാം ലിങ്കെൻറ തലമുടിയും അദ്ദേഹത്തിെൻറ മരണം അറിയിച്ചുകൊണ്ടുള്ള രക്തംപുരണ്ട ടെലഗ്രാമും ലേലത്തിൽ പോയത് 81,000 ഡോളറിന് (ഏകദേശം 59.51 ലക്ഷം രൂപ). ബോസ്റ്റൺ ആർ.ആർ ഓക്ഷൻ കേന്ദ്രമാണ് അത്യപൂർവവും ചരിത്രപരവുമായ വസ്തുക്കള്‍ ലേലത്തില്‍ െവച്ചത്.
1865 ഏപ്രിൽ 14ന് വാഷിങ്ടന്‍ ഫോഡ് തിയറ്ററിൽ വെച്ച് വെടിയേറ്റായിരുന്നു എബ്രഹാം ലിങ്കെൻറ മരണം. മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യുന്നതിനിടെ നീക്കം ചെയ്ത മുടിക്കെട്ടിന് അഞ്ച് സെൻറി മീറ്ററായിരുന്നു നീളം. ലിങ്കെൻറ ഭാര്യ മേരി ടോഡ്, ബന്ധു ഡോ. ലിമൻ ബീച്ചർ ടോഡ് എന്നിവരുടെ പക്കലായിരുന്നു ഇവ. 1945 വരെ ഇത് തങ്ങളുടെ കൈവശമുണ്ടായിരുന്നുവെന്ന് ഡോ. ടോഡിെൻറ മകൻ ജെയിംസ് ടോഡ് പറഞ്ഞു.
1999ലാണ് മുടി ആദ്യമായി വിൽപന നടത്തിയതെന്ന് ലേല കമ്പനി അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച നടന്ന ലേലത്തിൽ 75,000 ഡോളറാണ് പ്രതീക്ഷിച്ചതെങ്കിലും 81,000 ഡോളറിനാണ് ലേലത്തിൽ പോയതെന്ന് അധികൃതർ പറഞ്ഞു. എന്നാൽ, മുടി സ്വന്തമാക്കിയ വ്യക്തിയുടെ വിശദവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
1860ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർഥിയായി മത്സരിച്ചാണ് അദ്ദേഹം അമേരിക്കയുടെ 16ാം പ്രസിഡൻറായി സ്ഥാനമേൽക്കുന്നത്. അഞ്ച് വർഷങ്ങൾക്കുശേഷം വാഷിങ്ടൺ ഡി.സിയിലെ ഫോർഡ്സ് തിയറ്ററിൽ വെച്ച് നടനും കോൺഫെഡറേറ്റ് അനുകൂലിയുമായ ജോൺ വിൽക്കിസ് ബൂത്ത് എന്നയാളുടെ വെടിയേറ്റാണ് ലിങ്കൺ മരിക്കുന്നത്. അമേരിക്കൻ ചരിത്രത്തിൽ, വധിക്കപ്പെട്ട ആദ്യത്തെ പ്രസിഡൻറും പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ പ്രസിഡൻറുമാണ് അദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.