ട്രംപിനെതിരെ സിവിൽ ലിബർട്ടീസ്​ യൂനിയൻ നൽകിയത്​ 400 കേസ്​

ന്യൂയോർക്​: പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനും ഭരണകൂടത്തിനും എതിരെ രാജ്യത്തെ വിവിധ കോടതികളിലായി അമേരിക്കൻ സിവിൽ ലിബർട്ടീസ്​ യൂനിയൻ നൽകിയത്​ 400ഒാളം കേസുകൾ. ഇവയിൽ ന​ല്ലൊരു ശതമാനവും വിജയം കണ്ടു. പൗരാവകാശങ്ങൾ ലംഘിക്കാനുള്ള ഭരണകൂടത്തി​െൻറ ശ്രമങ്ങൾക്കെതിരെയാണ്​ യൂനിയൻ നിയമപോരാട്ടം നടത്തിയത്​. 2020 സെൻസസിൽ പൗരത്വ ചോദ്യം ഉൾപ്പെടുത്തിയത്​ കോടതി ഒഴിവാക്കിയത്​ ഇൗ സംഘടനയുടെ ഹരജിയിലാണ്​.

കുടിയേറ്റക്കാരായ മാതാപിതാക്കളിൽ നിന്ന്​ മക്കളെ വേർതിരിക്കുന്നത്​ തടയാനും ഇവരു​െട നിയമപോരാട്ടത്തിനായി. യൂനിയൻ കോടതിയെ സമീപിച്ച 237 കേസുകളിൽ 174ഉം കുടിയേറ്റക്കാരു​െട അവകാശങ്ങളെക്കുറിച്ചായിരുന്നു. വോട്ടവകാശം, എൽ.ജി.ബി.ടി സമൂഹത്തി​െൻറ അവകാശം, വംശീയത എന്നിവക്കെതിരെയെല്ലാം കോടതിയിലെത്തി. 

Tags:    
News Summary - ACLU Files Nearly 400 Cases Against Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.