കൈറോ: സുഡാൻ സേനയുമായി ഒരു വർഷത്തിലേറെയായി ഏറ്റുമുട്ടുന്ന അർധ സൈനിക വിഭാഗമായ റാപിഡ് സപ്പോർട്ട് ഫോഴ്സ് (ആർ.എസ്.എഫ്) നടത്തിയ കലാപത്തിൽ 120 ലേറെ പേർ കൊല്ലപ്പെട്ടതായി യു.എൻ. ഒക്ടോബർ 20 മുതൽ 25 വരെ ജെസീറ പ്രവിശ്യയുടെ ഉത്തര, കിഴക്കൻ മേഖലയിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലുമാണ് ആർ.എസ്.എഫ് കൂട്ടക്കൊല നടത്തിയത്.
വെടിവെപ്പിന് പുറമെ, സ്ത്രീകളെയും പെൺകുട്ടികളെയും ശാരീരികമായി പീഡിപ്പിച്ചതായും യു.എൻ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചു. നിരവധി പൊതു, സ്വകാര്യ സ്ഥാപനങ്ങൾ അവർ കൊള്ളയടിക്കുകയും ചെയ്തു. അതേസമയം, സരിഹ പട്ടണത്തിൽ 124 പേർ കൊല്ലപ്പെടുകയും 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി സുഡാനിലെ ഡോക്ടർമാരുടെ യൂനിയൻ പ്രസ്താവനയിൽ അറിയിച്ചു. ഇരകൾക്ക് സഹായമെത്തിക്കാനുള്ള സൗകര്യമൊരുക്കാൻ ആർ.എസ്.എഫിനു മേൽ യു.എൻ സുരക്ഷ കൗൺസിൽ സമ്മർദം ചെലുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.