കാബൂൾ: താലിബാനുമായുള്ള സമാധാന ചർച്ചകൾക്ക് തുടക്കം കുറിക്കുന്നതിെൻറ മുന്നോടിയായി അവശേഷിക്കുന്ന 400 താലിബാൻ തടവുകാരെ കൂടി വിട്ടയക്കാൻ അഫ്ഗാൻ സർക്കാർ തീരുമാനിച്ചു. കാബൂളിൽ മൂന്നു ദിവസമായി നടന്ന ഗോത്ര മഹാസമ്മേളനത്തിെൻറ (ലോയ ജിർഗ) തീരുമാനം അംഗീകരിച്ചാണ് പ്രസിഡൻറ് അശ്റഫ് ഗനി തടവുകാരെ വിട്ടയക്കുന്നത്.
ഇതോടെ താലിബാൻ- അഫ്ഗാൻ സർക്കാർ സമാധന ചർച്ചക്കുള്ള തടസ്സങ്ങൾ ഒഴിവായതായി ലോയ ജിർഗ അംഗം ആതിഫ ത്വയ്യിബ് പറഞ്ഞു. ഫെബ്രുവരിയിൽ അമേരിക്കയുമായി താലിബാൻ ഉണ്ടാക്കിയ കരാർ പ്രകാരം തങ്ങളുടെ കസ്റ്റഡിയിലുള്ള ആയിരം സൈനിക-സുരക്ഷ ഉദ്യോഗസ്ഥരെ വിട്ടയക്കുന്നതിന് പകരം 5,000 താലിബാൻ തടവുകാരെ വിട്ടയക്കുമെന്നതായിരുന്നു.
ഇതുപ്രകാരം 4,500 താലിബാൻകാരെ വിട്ടയച്ചിരുന്നു. എന്നാൽ വധശിക്ഷക്ക് വിധിച്ച 150ലേറെ പേരുൾപ്പെടുന്ന (ഇതിൽ 44 പേർ പ്രധാന ആക്രമണം നടത്തിയതിന് അമേരിക്കയുടെ പട്ടികയിലുൾപ്പെട്ടവരാണ്) 400 പേരുടെ കാര്യത്തിലാണ് തീരുമാനം വൈകിയത്. കരാർ പ്രകാരം 2021 ജൂലൈയോടെ അഫ്ഗാനിൽ നിന്ന് അമേരിക്കയുൾപ്പെടെ മുഴുവൻ പടിഞ്ഞാറൻ അധിനിവേശ സൈനികരും പിന്മാറും. താലിബാനും അഫ്ഗാൻ സർക്കാറും തമ്മിലുള്ള ചർച്ചകൾ അടുത്ത ആഴ്ചയോടെ ഖത്തറിൽ തുടങ്ങിയേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.