കാബൂൾ: ആഗസ്റ്റിൽ അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിക്കാൻ മുസ്‌ലിം രാഷ്ട്രങ്ങളോട് അഫ്ഗാനിസ്ഥാനിൽ അധികാരത്തിലുള്ള താലിബാൻ പ്രധാനമന്ത്രി മുഹമ്മദ് ഹസൻ അഖുന്ദ് ആഹ്വാനം ചെയ്തു.
മുസ്‌ലിം രാജ്യങ്ങൾ താലിബാനെ ഔദ്യോഗികമായി അംഗീകരിക്കാൻ മുൻകൈ എടുക്കണമെന്നും, അങ്ങനെ സംഭവിച്ചാൽ രാജ്യത്തിന് വേഗത്തിൽ വികസിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനായി കാബൂളിൽ ചേർന്ന സമ്മേളനത്തിലാണ് അഖുന്ദിന്റെ പ്രസ്താവന.
ഇത്തവണ ഭരണത്തിൽ തീവ്രനിലപാടുകൾ ഏറെക്കുറെ ഒഴിവാക്കിയെങ്കിലും താലിബാൻ സർക്കാർ ജോലിയിൽ നിന്ന് സ്ത്രീകളെ വലിയ തോതിൽ ഒഴിവാക്കുകയും പെൺകുട്ടികൾക്കായുള്ള സെക്കൻഡറി സ്കൂളുകൾ മിക്കതും അടച്ചുപൂട്ടുകയും ചെയ്തു.
സർക്കാരിനും തങ്ങളുടെ ഉദ്യോഗസ്ഥർക്കും ആരുടെയും സഹായം ആവശ്യമില്ലെന്ന് നയതന്ത്ര അംഗീകാരത്തെ പരാമർശിച്ച് അഖുന്ദ് പറഞ്ഞു.
പൊതുജനങ്ങൾക്ക് വേണ്ടി സമാധാനവും സുരക്ഷയും പുനഃസ്ഥാപിച്ചുകൊണ്ട് താലിബാൻ ആവശ്യമായ എല്ലാ വ്യവസ്ഥകളും പാലിച്ചിട്ടുണ്ടെന്നും അഖുന്ദ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.