കാബൂൾ: അഫ്ഗാനിസ്താനിലെ വടക്കൻ നഗരമായ കുന്ദുസിൽ വെള്ളിയാഴ്ച പ്രാർഥനക്കിടെ ശിയ പള്ളിയിൽ സ്ഫോടനം. സംഭവത്തിൽ നിരവധി പേർ മരിക്കുകയും പലർക്കും പരിക്കേൽക്കുകയും ചെയ്തെന്ന് താലിബാനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
വെള്ളിയാഴ്ച ഉച്ചക്ക് ശിയ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചുവെന്നും കുറേ പേർക്ക് പരിക്കേറ്റുവെന്നും താലിബാൻ വക്താവ് സെയ്ബുള്ള മുജാഹിദ് അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് അന്വേഷണം നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
15 പേർ സ്ഫോടനത്തിൽ മരിച്ചുവെന്ന് വാർത്ത ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു. 90ഓളം പേർക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു. മരിച്ചവരുടെ എണ്ണം ഇനിയും ഉയരാമെന്ന് അധികൃതർ അറിയിച്ചു. റോയിേട്ടഴ്സ് റിപ്പോർട്ടുകൾ പ്രകാരം 28 പേർ സ്ഫോടനത്തിൽ മരിച്ചിട്ടുണ്ട്. എന്നാൽ, മരണസംഖ്യ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം പുറത്ത് വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.