കാബൂൾ: അഫ്ഗാനിസ്താനിൽ ഒക്ടോബർ ഏഴിനുണ്ടായ വൻ ഭൂകമ്പത്തിന്റെ മുറിവുണങ്ങും മുമ്പ് വീണ്ടും ഭൂചലനങ്ങൾ. ഞായറാഴ്ച രാവിലെ എട്ടോടെയുണ്ടായ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ രണ്ടുപേർ മരിച്ചു. 150ലേറെ പേർക്ക് പരിക്കേറ്റു. മരണസംഖ്യ കൂടാനിടയുണ്ടെന്നും റിപ്പോർട്ടുണ്ട്. ആദ്യ ഭൂചലനം കഴിഞ്ഞ് 20 മിനിറ്റിനുശേഷം 5.5 തീവ്രതയുള്ള തുടർചലനമുണ്ടായെങ്കിലും ഇതിൽ ആർക്കും പരിക്കില്ല. പ്രവിശ്യ തലസ്ഥാനമായ ഹെറാത്തിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവകേന്ദ്രം.
ഒരാഴ്ച മുമ്പുണ്ടായ ഭൂചലനത്തിൽ 2000ത്തിലേറെ പേർ മരിച്ചതായി താലിബാൻ ഭരണകൂടം പറയുമ്പോൾ 1294 ആണ് യു.എൻ കണക്കുപ്രകാരം മരണസംഖ്യ. മരിച്ചവരിൽ 90 ശതമാനത്തിലധികവും സ്ത്രീകളും കുട്ടികളുമാണ്. 1688 പേർക്ക് പരിക്കേൽക്കുകയും നിരവധി വീടുകളും സ്കൂളുകളും ആരോഗ്യ കേന്ദ്രങ്ങളും തകരുകയും ചെയ്തു. ആദ്യത്തെ ദുരന്തത്തിലെ ഇരകളുടെ പുനരധിവാസം ഇനിയും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.