പൊതുഫണ്ട് ഉപയോഗിച്ച് വീട് നവീകരണം: തുക മുഴുവൻ തിരിച്ചുനൽകാമെന്ന് ജേക്കബ് സുമ

ജൊഹാനസ് ബർഗ്: സ്വകാര്യ വീടു മോടിപിടിപ്പിക്കാൻ പൊതുഫണ്ടിൽനിന്നെടുത്ത തുക മുഴുവൻ തിരിച്ചടക്കാൻ തയാറെന്ന് ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ. കോടതിവിധി മാനിക്കുന്നു. സത്യത്തിന് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഭരണഘടനാ ലംഘനം നടത്തിയിട്ടില്ലെന്നും തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

സംഭവം ഒരുപാട് തെറ്റിദ്ധാരണകൾക്കിടയാക്കിയതിനാൽ മാപ്പുപറയുന്നതായും സുമ അറിയിച്ചു. പണം തിരിച്ചടക്കാത്ത സുമയുടെ നടപടി ഭരണഘടനാ ലംഘനമാണെന്ന് ദക്ഷിണാഫ്രിക്കൻ ഹൈകോടതി പ്രഖ്യാപിച്ചിരുന്നു.105 ദിവസത്തിനകം പണം മുഴുവൻ തിരിച്ചടക്കണമെന്നും കോടതി നിർദേശിച്ചു. അതിനു പിന്നാലെയാണ് സുമയുടെ പ്രഖ്യാപനം.

പൊതു ഫണ്ടിൽനിന്ന് 1.6 കോടി ഡോളർ  ഉപയോഗിച്ചാണ് കാൻഡ്ലയിലെ സ്വകാര്യ വസതി സുമ നവീകരിച്ചത്. പണംതിരിമറി പ്രതിപക്ഷമാണ് വെളിച്ചത്തു കൊണ്ടുവന്നത്.
 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.