ഇംപീച്മെന്‍റ് മറികടന്ന് ജേക്കബ് സുമ

ജോഹനാസ് ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്‍റ് ജേക്കബ് സുമ ഇംപീച്ച്മെന്‍റ് മറികടന്നു. പാര്‍ലിമെന്‍റിലെ 233 അഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗങ്ങളുടെ പിന്തുണയോടെയാണ് സുമ ഇംപീച്ച്മെന്‍റ് മറികടന്നത്. പ്രസിഡന്‍റിന്‍െറ അഴിമതിക്ക് കൂട്ടുനില്‍ക്കുകയാണ് പാര്‍ട്ടി അംഗങ്ങളെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. സ്വകാര്യവസതി മോടിപിടിപ്പിക്കാന്‍ പൊതുഖജനാവില്‍ നിന്നെടുത്ത തുക മുഴുവന്‍ തിരിച്ചടക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.  തുടര്‍ന്നാണ് ഇംപീച്മെന്‍റ് പ്രമേയവുമായി പ്രതിപക്ഷം രംഗത്തുവന്നത്.  പാര്‍ലമെന്‍റിലെ 233 അംഗങ്ങള്‍ ഇംപീച്മെന്‍റിനെതിരെ വോട്ടുചെയ്തപ്പോള്‍ 143 പേര്‍ പ്രമേയത്തെ അനുകൂലിച്ചു. ഇംപീച്മെന്‍റ് നടപടികളില്‍നിന്ന് ജേക്കബ് സുമ വിട്ടുനിന്നു.
നടപടിക്രമങ്ങള്‍ക്ക് നേതൃത്വംനല്‍കുന്നതില്‍ നിന്ന് സ്പീക്കര്‍ മാറിനില്‍ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവെച്ചതോടെ ഇംപീച്മെന്‍റ് നടപടികള്‍ വൈകി.
എന്നാല്‍, ഭരണഘടനാ വിരുദ്ധമായി ജേക്കബ് സുമ ഒന്നും ചെയ്തിട്ടില്ളെന്നാണ് ഭരണപക്ഷത്തിന്‍െറ  നിലപാട്.
അതേസമയം, ഇംപീച്മെന്‍റ് മറികടന്നെങ്കിലും കോടതി ഉത്തരവ് സുമയുടെ രാഷ്ട്രീയ പ്രതിച്ഛായയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
ശക്തമായ പ്രക്ഷോഭ പരിപാടികളുമായി പ്രതിപക്ഷം രംഗത്തിറങ്ങിയാല്‍ രാജ്യം രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് നീങ്ങാനുള്ള സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.