സോമാലിയയില്‍ 58,000 കുഞ്ഞുങ്ങള്‍ പട്ടിണിമരണത്തിന്‍െറ വക്കില്‍

മൊഗാദിശു: സോമാലിയയില്‍ കുഞ്ഞുങ്ങള്‍ പട്ടിണിയില്‍ ദുരിതമനുഭവിക്കുകയാണെന്ന് യു.എന്‍ റിപ്പോര്‍ട്ട്. അടിയന്തര സഹായം എത്തിയില്ളെങ്കില്‍ 58,000ത്തിലേറെ കുട്ടികള്‍ പട്ടിണിമരണത്തിന് കീഴടങ്ങേണ്ടിവരുമെന്ന് യു.എന്‍  മുന്നറിയിപ്പ് നല്‍കുന്നു. യുദ്ധം തളര്‍ത്തിയ രാജ്യത്ത് കടുത്ത വരള്‍ച്ച  ബാധിച്ചതോടെയാണ് പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. കുട്ടികള്‍ക്കിടയിലെ പോഷകാഹാരക്കുറവ് ആശങ്കയുണ്ടാക്കുന്ന രൂപത്തിലാണെന്ന് ഐക്യരാഷ്ട്രസഭാ ഉദ്യോഗസ്ഥന്‍ പീറ്റര്‍ ക്ളെറിക് ചൂണ്ടിക്കാട്ടി. അഞ്ചു വയസ്സിന് താഴെയുള്ള 3,05,000 കുട്ടികള്‍ കടുത്ത പോഷകാഹാര കുറവ് നേരിടുന്നവരാണെന്നും റിപ്പോര്‍ട്ട് സൂചിപ്പിച്ചു.
സോമാലിയയില്‍ 9,50,000 ആളുകള്‍ നിത്യവും ആഹാരത്തിനായി കടുത്ത പോരാട്ടം തന്നെയാണ് നടത്തുന്നത്.  ജനസംഖ്യയുടെ 40 ശതമാനം പേര്‍ അതായത് 47 ലക്ഷം ആളുകള്‍ സഹായം ആവശ്യമുള്ളവരാണെന്നും ഐക്യരാഷ്ട്രസഭ വ്യക്തമാക്കി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.