ക​മ​ല ഹാരിസ് ട്രം​പ്

പ്ര​വ​ച​ന​പ്പ​നി​യി​ല​മ​ർ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ്​ തെ​ര​ഞ്ഞെ​ടു​പ്പ്

അ​മേ​രി​ക്ക​യി​ൽ അ​തി​നി​ർ​ണാ​യ​ക​മാ​യ പ്ര​സി​ഡ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മ്പോ​ൾ, വോ​ട്ടി​ങ് ​​പ്ര​ക്രി​യ​ക​ളെ​ക്കാ​ൾ മാ​ധ്യ​മ​ങ്ങ​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ൽ​ക്കു​ന്ന​ത് പ്ര​വ​ച​ന​ങ്ങ​ളും സ​ർ​വേ ഫ​ല​ങ്ങ​ളു​മാ​ണ്.

ഓ​രോ സം​സ്ഥാ​ന​ങ്ങ​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച് ഓ​രോ നി​യ​മ​ങ്ങ​ളും രീ​തി​ക​ളു​മാ​യ​തി​നാ​ൽ, കേ​ന്ദ്രീ​കൃ​ത​മാ​യ ഫ​ല​ത്തി​നാ​യി പ​ല​പ്പോ​ഴും മാ​ധ്യ​മ​ങ്ങ​ളെ​യാ​ണ് ജ​ന​ങ്ങ​ൾ ആ​ശ്ര​യി​ക്കു​ക. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​രു​ടെ പ്ര​വ​ച​ന​ങ്ങ​ളും സ​ർ​വേ​ക​ളും പ്ര​ധാ​ന​വു​മാ​ണ്.

‘ദി ​എ​ക്ക​ണോ​മി​സ്റ്റി’​ന്റെ റി​പ്പോ​ർ​ട്ട​നു​സ​രി​ച്ച്, 13 പോ​ളു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​മ​ല​ക്ക് നേ​രി​യ ലീ​ഡു​ണ്ട്. ജ​യ​സാ​ധ്യ​ത 50 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 56 ആ​യി​ട്ടു​ണ്ട് എ​ന്നാ​ണ് അ​വ​രു​ടെ നി​ഗ​മ​നം. സ​ർ​വേ​ക്കാ​യി എ​ക്ക​ണോ​മി​സ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന മോ​ഡ​ലു​ക​ളും അ​വ​ർ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്.

കൊ​ളം​ബി​യ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ വി​ദ​ഗ്ധ​ർ വി​ക​സി​പ്പെ​ച്ചെ​ടു​ത്ത മോ​ഡ​ലാ​ണ് അ​വ​രു​ടെ പ്ര​വ​ച​ന​ത്തി​നാ​ധാ​രം. അ​നേ​കം സ്രോ​ത​സ്സു​ക​ളി​ൽ​നി​ന്ന് ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യ​പ​രാ​ജ​യ​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ സൃ​ഷ്ടി​ച്ചെ​ടു​ക്കു​ക​യും അ​വ​യു​ടെ വി​ശ​ക​ല​ന​ത്തി​ലൂ​ടെ പ്ര​വ​ച​നം ന​ട​ത്തു​ക​യു​മാ​ണ് ത​ങ്ങ​ൾ ചെ​യ്യു​ന്ന​തെ​ന്ന് അ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.

എ​ന്നാ​ൽ ‘യു.​എ​സ്.​എ ടു​ഡേ’​ക്കു​വേ​ണ്ടി ഫി​ലി​പ്പ് ബെ​യ്‍ലി എ​ഴു​തു​ന്ന​തി​ങ്ങ​നെ: വോ​ട്ടെ​ടു​പ്പി​നെ​ക്കു​റി​ച്ച് മ​റ​ന്നേ​ക്കൂ... പ്ര​വ​ച​ന​പ്പ​നി ട്രം​പ്-​ക​മ​ല തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു’. വോ​ട്ടെ​ടു​പ്പ് ന​ട​ത്തു​ന്ന​വ​രും പ്ര​വ​ച​ന​ക്കാ​രും അ​ക്കാ​ദ​മി​ക വി​ദ​ഗ്ധ​രും വാ​തു​വെ​പ്പു​കാ​രും എ​ല്ലാം ചേ​ർ​ന്ന് ന​വം​ബ​ർ അ​ഞ്ചി​ന് എ​ന്ത് സം​ഭ​വി​ക്കും എ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ള്ള വി​വ​ര​ങ്ങ​ളും നി​ര​ത്തു​ക​യാ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി 47 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 7.8 കോ​ടി വോ​ട്ടു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പു ദി​വ​സ​ത്തി​നു മു​മ്പു​ത​ന്നെ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഈ ​വോ​ട്ടു​ക​ൾ ചി​ല സൂ​ച​ന​ക​ൾ ന​ൽ​കു​മെ​ങ്കി​ലും ഫ​ലം പ്ര​വ​ച​നാ​തീ​ത​മെ​ന്നാ​ണ് സി.​എ​ൻ.​എ​ൻ ക​രു​തു​ന്ന​ത്. അ​ടു​ത്ത​കാ​ല​ത്താ​യി ന​ട​ന്ന 10 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ഒ​മ്പ​തി​ന്റെ​യും ഫ​ലം ശ​രി​യാ​യി പ്ര​വ​ചി​ച്ച രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​നും ച​രി​ത്ര​കാ​ര​നു​മാ​യ അ​ല്ല​ൻ ലി​ച്ച്മാ​ൻ ജ​യം പ്ര​വ​ചി​ക്കു​ന്ന​ത് ക​മ​ല​ക്കാ​ണ്.

ഓ​രോ ദി​വ​സ​വും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന ചി​ത്ര​ങ്ങ​ൾ ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു​വെ​ങ്കി​ലും മാ​ർ​ക്ക​റ്റു​ക​ൾ ഉ​റ്റു​നോ​ക്കു​ന്ന​ത് ട്രം​പി​ന്റെ വി​ജ​യ​ത്തി​ലേ​ക്കാ​ണ്.

ലാ​സ് വെ​ഗാ​സ് അ​ട​ങ്ങു​ന്ന വാ​തു​വെ​പ്പ് കേ​ന്ദ്ര​ങ്ങ​ളും മാ​ർ​ക്ക​റ്റു​ക​ളും ട്രം​പി​ന്റെ വി​ജ​യം പ്ര​വ​ചി​ക്കു​ന്നു. ട്രം​പി​നെ പി​ന്തു​ണ​ക്കു​ന്ന ഫോ​ക്സ് ടി.​വി ഈ ​പ്ര​വ​ച​ന​ങ്ങ​ൾ ശ​രി​വെ​ക്കു​ന്നു.

എ​ന്നാ​ൽ, മാ​ർ​ക്ക​റ്റ് ശ​ക്തി​ക​ൾ അ​വ​രാ​ഗ്ര​ഹി​ക്കു​ന്ന ഫ​ലം പ്ര​വ​ചി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണ​വും ശ​ക്ത​മാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ക​മ​ല ജ​യി​ക്ക​ണ​മെ​ന്നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ അ​വ​രു​ടെ പ്ര​വ​ച​ന​ങ്ങ​ൾ ത​ള്ളി​ക്ക​ള​യു​ന്നു. 

Tags:    
News Summary - American presidential election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.