അൽജിയേഴ്സ്: അൽജീരിയൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിലെ ശ്രദ്ധേയ വ്യക്തിത്വമായ രിദാ മാലിക് 86ാം വയസ്സിൽ അന്തരിച്ചു. ഫ്രഞ്ച് ഭരണത്തിൽനിന്ന് അൽജീരിയെയ സ്വാതന്ത്ര്യത്തിലേക്കുനയിച്ച 1962ലെ വിഖ്യാത സമാധാന ഉടമ്പടിയുടെ നയതന്ത്ര സംഘത്തിൽ അംഗമായിരുന്നു രിദാ മാലിക്. സ്വാതന്ത്ര്യാനന്തരം പാരിസ്, ലണ്ടൻ, മോസ്കോ, വാഷിങ്ടൺ, ബൽഗ്രേഡ് എന്നിവിടങ്ങളിൽ അംബാസഡറായും വിദേശകാര്യമന്ത്രിയടക്കമുള്ള ഉന്നത പദവികളിലും അദ്ദേഹം സേവനമനുഷ്ഠിച്ചു. 1980ൽ ഇറാനിലെ യു.എസ് ബന്ദി പ്രശ്നത്തിൽ ഇടപെട്ട പ്രധാന നയതന്ത്രജ്ഞരിൽ ഒരാളായിരുന്നു മാലിക്. ഞായറാഴ്ച എൽ അലിയ നാഷനൽ സെമിത്തേരിയിൽ അദ്ദേഹത്തിെൻറ സംസ്കാരച്ചടങ്ങുകൾ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.