ആയത്തുല്ല അലി ഖാംനഈയുടെ പ്രസ്താവന അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ

ന്യൂഡൽഹി: രാജ്യത്തെ മുസ്‌ലിംകളെക്കുറിച്ചുള്ള ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ പരാമർശം അംഗീകരിക്കാനാവില്ലെന്ന് ഇന്ത്യ. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെക്കുറിച്ച് ഇറാന്‍റെ പരമോന്നത നേതാവ് നടത്തിയ അഭിപ്രായങ്ങളെ ശക്തമായി അപലപിക്കുന്നതായി വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്.

നബിദിനത്തിൽ എക്‌സിൽ എഴുതിയ കുറിപ്പിലാണ് ഇറാൻ പരമോന്നത നേതാവ് ഇന്ത്യയിലെ മുസ്‌ലിംകളുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞത്.

ഇസ്‌ലാമിക സമൂഹത്തിന്‍റെ സ്വത്വത്തെ ഇസ്‌ലാമിന്‍റെ ശത്രുക്കൾ എപ്പോഴും നിസ്സംഗമാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഗസ്സയിലെയും മ്യാൻമറിലെയും ഇന്ത്യയിലെയും മുസ്‌ലിംകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ നമ്മൾ മറന്നുപോയാൽ നമുക്ക് സ്വയം മുസ്‌ലിംകളായി കണക്കാക്കാനാവില്ല. ഇസ്‌ലാമിക സമൂഹം എന്ന ആശയം ഒരിക്കലും മറക്കാൻ പാടില്ല. ഇസ്‌ലാമിക സമൂഹത്തിന്‍റെ സ്വത്വം സംരക്ഷിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദേശീയതയെല്ലാം മറികടക്കുന്ന അടിസ്ഥാന പ്രശ്നമാണ്. ഭൂമിശാസ്ത്രപരമായ അതിർത്തികൾ കൊണ്ട് യാഥാർത്ഥ്യത്തെ ഇല്ലാതാക്കാനാവില്ല -ഇതായിരുന്നു നബിദിനത്തിൽ ഖാംനഈ എക്സിൽ കുറിച്ചത്.

എന്നാൽ, ഇത് തെറ്റായ വിവരവും അസ്വീകാര്യവുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ന്യൂനപക്ഷങ്ങളെക്കുറിച്ച് അഭിപ്രായം പറയുന്ന രാജ്യങ്ങൾ, മറ്റുള്ളവരെ കുറിച്ച് എന്തെങ്കിലും നിരീക്ഷണങ്ങൾ നടത്തുന്നതിന് മുമ്പ് സ്വന്തം നാട്ടിലെ അവസ്ഥ നോക്കണം -ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.


Tags:    
News Summary - India said Ayatollah Ali Khamenei's comments on Indian Muslims are unacceptable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.