ഒാട്ടവ: ചൈനയിലേക്കു യാത്രചെയ്യുന്ന കനേഡിയൻ പൗരന്മാർക്ക് ട്രൂഡോ സർക്കാറിെൻറ ജ ാഗ്രത നിർദേശം. മയക്കുമരുന്ന് കടത്തിയതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കന േഡിയൻ യുവാവിനെ വധശിക്ഷക്കു വിധിച്ച സാഹചര്യത്തിലാണിത്. ഇപ്പോൾ ചൈനയിലുള്ള പൗരന ്മാരും അതിജാഗ്രത പുലർത്തണമെന്നും നിർദേശമുണ്ട്.
ദീർഘനാൾ നീണ്ട വിചാരണക്കുശേ ഷമാണ് 36കാരനായ റോബർട്ട് ലോയ്ഡ് ഷെലൻബെർഗിനെ വധശിക്ഷക്കു വിധിച്ചത്. നിരപരാധിയാണെന്ന് ലോയ്ഡ് കോടതിയിൽ ആവർത്തിച്ചിട്ടും രക്ഷയുണ്ടായില്ല. കനേഡിയൻ എംബസി ഉദ്യോഗസ്ഥരും വിചാരണ നടക്കുേമ്പാൾ കോടതിയിലുണ്ടായിരുന്നു. വിധിക്കെതിരെ 10 ദിവസത്തിനകം റോബർട്ടിന് ലിയോണിങ് ഹൈകോടതിയിൽ അപ്പീൽ നൽകാം. റോബർട്ടിെൻറ കേസ് ശ്രദ്ധാപൂർവം കൈകാര്യംചെയ്യുമെന്നും അദ്ദേഹത്തിന് സഹായം നൽകുമെന്നും കനേഡിയൻ സർക്കാർ അറിയിച്ചു.
2014ലാണ് മയക്കുമരുന്ന് കടത്തിയതിന് റോബർട്ടിനെ അറസ്റ്റ് ചെയ്തത്. രണ്ടു വർഷത്തിനുശേഷം 15 വർഷം തടവു വിധിച്ചു. ശിക്ഷ കുറഞ്ഞുപോയെന്ന േപ്രാസിക്യൂട്ടറുടെ വാദം കണക്കിലെടുത്ത് ഇക്കഴിഞ്ഞ തിങ്കളാഴ്ച വീണ്ടും വിചാരണ ചെയ്യുകയും വധശിക്ഷ വിധിക്കുകയുമായിരുന്നു. പുനർവിചാരണ ചൈനയിൽ അപൂർവമാണ്. ജാപ്പനീസ്, ഫിലിപ്പിനോ പൗരന്മാരുൾപ്പെടെ നിരവധി വിദേശികൾക്ക് മുമ്പും ചൈനയിൽ മയക്കുമരുന്ന് കേസിൽ വധശിക്ഷ വിധിച്ചിട്ടുണ്ട്.
അതിരഹസ്യമായി ഇവരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു. 2000ത്തോളം ആളുകൾ ഇത്തരത്തിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്നാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകളുടെ കണക്ക്. ചൈനീസ് ടെലികോം കമ്പനിയായ വാവെയ് മേധാവി മെങ് വാൻഷുവിനെ കാനഡ പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. ഇറാനെതിരെ യു.എസ് ചുമത്തിയ ഉപരോധങ്ങൾ ലംഘിച്ചുവെന്നാരോപിച്ചായിരുന്നു അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.