കോവിഡ് നിയന്ത്രണത്തിനിടെ സോമാലിയയിൽ വെടിവെപ്പ്; സിവിലിയൻ മരിച്ചു

മൊഗാദിഷു: കോവിഡ് പ്രതിരോധ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ സോമാലിയയിൽ സിവിലിയൻ വെടിയേറ്റ് മരിച്ചു. രാജ്യ ത ലസ്ഥാനമായ മൊഗാദിഷുവിലെ ബോധർ ജില്ലയിലാണ് പൊലീസ് വെടിവെപ്പ് നടന്നത്.

വെള്ളിയാഴ്ച മൊഗാദിഷുവിൽ പൊട്ടിപുറപ് പെടുകയും ശനിയാഴ്ച വ്യാപിക്കുകയും ചെയ്ത സംഘർഷമാണ് ഒരു മരണത്തിൽ കലാശിച്ചത്.

കോവിഡുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ സുരക്ഷാസേന നിരവധി പേരെ ക്രൂരമായി മർദ്ദിച്ചിരുന്നു. ഈ സംഭവത്തിൽ പ്രദേശവാസികൾക്കിടയിൽ വലിയ രോഷം ഉയർന്നിരുന്നു.

പ്രകോപിതരായ ജനങ്ങൾ നീതി ആവശ്യപ്പെട്ടാണ് തെരുവിൽ ഇറങ്ങിയത്. യുവാക്കൾ ടയർ കത്തിച്ച് പ്രതിഷേധിക്കുകയും ചെയ്തു.

വെടിവെപ്പ് നടത്തിയ പൊലീസ് ഒാഫീസറെ അറസ്റ്റ് ചെയ്യുകയും സുരക്ഷാ ചുമതലയുള്ള കമീഷണറെ പൊലീസ് മേധാവി പുറത്താക്കിയതായും അധികൃതർ അറിയിച്ചു.

ലോകത്തിലെ ഏറ്റവും മോശം ആരോഗ്യ സംവിധാനമുള്ള സോമാലിയയിൽ വൈറസ് വ്യാപനം വേഗത്തിലാകാൻ സാധ്യതയുണ്ട്. രാജ്യത്ത് 390 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 18 പേർ മരിച്ചപ്പോൾ എട്ട് പേർ രോഗമുക്തി നേടി.

Tags:    
News Summary - Civilian shot dead in Somalia during covid enforcement -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.