'ഞാനൊറ്റക്ക്​, അവന്മാർ പത്തു​േപർ'- കാട്ടിൽ മൂർഖനും കീരികളുമായൊരു 'കബഡി കളി'

ന്യൂഡൽഹി: 'ഞാനാണേൽ ഒറ്റക്ക്​. അവന്മാർ പത്തുപേരും'- വീരവാദം അടിക്കു​േമ്പാൾ ചിലർ തുടങ്ങുന്നത്​ ഇങ്ങിനെയാണ്​. ഇത്​ ഓർമിപ്പിക്കുന്ന ഒരു വിഡിയോ വൈറലാകുകയാണ്​ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ. ഒരു മൂർഖനും പത്തോളം മീർകാറ്റുകളും തമ്മിലുള്ള 'ഗാങ്​ വാർ' ആണ്​ വിഡിയോയിലുള്ളത്​. ആഫ്രിക്കൻ രാജ്യങ്ങളിൽ കാണപ്പെടുന്ന കീരിയുടെ വർഗത്തിൽപെട്ട ചെറിയ സസ്തനികളാണ് മീർകാറ്റുകൾ.

ആഫ്രിക്കയുടെ തെക്കൻ പ്രദേശത്തുള്ള ഏതോ വനാന്തര മേഖലയിലോ മരുഭൂമിയിലോ ആണ്​ ഈ ഏറ്റുമുട്ടൽ അരങ്ങേറുന്നത്​. കീരികൾ വട്ടം ച​ുറ്റി നിന്ന്​ മൂർഖനെ ആക്രമിക്കാൻ ശ്രമിക്കുന്നതും പാമ്പ്​ അവർക്കുനേരെ ചീറ്റിയടുക്കുന്നത​​ും കാണാം. മൂർഖനെ വളഞ്ഞ കീരികൾ പാമ്പിനെ ആക്രമിക്കാനൊരുങ്ങുന്നതും വാലിൽ പിടികൂടാൻ ശ്രമിക്കുന്നതുമൊക്കെ ദൃശ്യത്തിലുണ്ട്​.

പത്തി വിരിച്ച് നിൽക്കുന്ന പാമ്പ് മുന്നിലെത്തിയ കീരിയെ കൊത്താനായുന്നതും അത് ചാടിയൊഴിയുന്നതുമൊക്കെ കാണാം. ഒടുവിൽ പരാജയം സമ്മതിച്ച് പത്തി മടക്കി മൂർഖൻ കീരികളുടെ ഇടയിൽ നിന്നും മെല്ല ഇഴഞ്ഞുമാറുകയാണ്​. 59 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ഐ.എഫ്.എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ട്വിറ്ററിൽ പങ്കു​െവച്ചത്. 



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.