കോവിഡ് വൈറസ് വ്യാപനം കൂടി ആഫ്രിക്കൻ വൻകര; 2,154 മരണം

കൈറോ: ആഫ്രിക്കൻ വൻകരയിൽ കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. 57,844 പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,154 പേർ മരിച്ചു. 19,133 രോഗമുക്തി നേടി. 

വൻകരയിലെ 54 രാജ്യങ്ങളിൽ 53ഉം വൈറസ് ബാധയുടെ പിടിയിലാണ്. ലെസോത്തോയിൽ രോഗം കണ്ടെത്തിയിട്ടില്ലെന്ന് ആഫ്രിക്ക സെന്‍റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ വ്യക്തമാക്കി. 

ആൾജീരിയ-5,369, ഈജിപ്ത്-8,476, ഗുവാന-2,009, നൈജീരിയ-3,912, സൗത്ത് ആഫ്രിക്ക-8,895, ഘാന-4,012 എന്നിവയാണ് മരണനിരക്ക് കൂടിയ ആഫ്രിക്കൻ രാജ്യങ്ങൾ. 

മെച്ചപ്പെട്ട ആരോഗ്യ സംവിധാനങ്ങൾ ഇല്ലാത്തത് ആഫ്രിക്കൻ രാജ്യങ്ങളിലെ കോവിഡ് പ്രതിരോധത്തിന് വലിയ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു

Tags:    
News Summary - Covid Virus Spread in African Continent -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.