ആഡിസ് അബബ: ഇത്യോപ്യയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം. തലസ്ഥാനമായ ആഡിസ് അബബയിൽ സൈ നിക മേധാവി ജന. സിയറെ മെകോന്നൻ അംഗരക്ഷകെൻറ വെടിയേറ്റു മരിച്ചു. അംഗരക്ഷകനെ അറസ് റ്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകീട്ടാണ് സംഭവം.
വടക്കൻ മേഖലയിലെ സ്വയംഭരണ പ്രവിശ്യയായ അംഹാരയിലെ ഭരണകൂടം അട്ടിമറിക്കാനുള്ള ശ്രമം തടയുന്നതിനിടെയാണ് സൈന ിക മേധാവിക്ക് വെടിേയറ്റതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
അംഹാരയെ കൂ ടാതെ, പ്രാദേശിക ഗവർണർ അംബാച്യൂ മെകോന്നനും അദ്ദേഹത്തിെൻറ ഉപദേഷ്ടാവ് എസേസ് വാസിയും കൊല്ലപ്പെട്ടിട്ടുണ്ട്. ഏതാനും വർഷങ്ങളായി അംഹാരയിലും മറ്റു പ്രവിശ്യകളിലും ഗോത്രവർഗകലാപം രൂക്ഷമാണ്. പ്രധാനമന്ത്രി അബി അഹ്മദിെൻറ ഭരണപരിഷ്കരണങ്ങളും കലാപങ്ങൾക്ക് ഇന്ധനം പകർന്നു. 2018 ഏപ്രിലിലാണ് അദ്ദേഹം അധികാരത്തിലേറിയത്. രാഷ്ട്രീയത്തടവുകാരെ മോചിപ്പിക്കുമെന്നും രാഷ്ട്രീയപാർട്ടികൾക്ക് ഏർപ്പെടുത്തിയ നിരോധനം പിൻവലിക്കുമെന്നും മനുഷ്യാവകാശലംഘനങ്ങൾ നടത്തിയ ഉദ്യോഗസ്ഥരെ ശിക്ഷിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. സൈന്യത്തിനുള്ളിൽ തന്നെ പ്രധാനമന്ത്രിയോട് എതിർപ്പുള്ളവരുണ്ട്. കഴിഞ്ഞ ജൂണിൽ ഗ്രനേഡ് ആക്രമണത്തിൽനിന്ന് അബി കഷ്ടിച്ചുരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ആക്രമണങ്ങളെ തുടർന്ന് ഐക്യരാഷ്ട്ര സഭയുടെയും വിവിധ രാജ്യങ്ങളുടെയും എംബസികൾ ജാഗ്രത പാലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. എംബസിക്കു പുറത്തിറങ്ങരുതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെൻറ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അംഹാരയിലെ സുരക്ഷ മേധാവി അസമിന്യൂ സിജ് പ്രാദേശിക ഭരണകൂടം അട്ടിമറിക്കാൻ ശ്രമം നടത്തുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് ആരോപിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തോ എന്ന കാര്യത്തിലും അവ്യക്തതയുണ്ട്.
അംബാച്യൂവിെൻറ മരണവും പ്രധാനമന്ത്രിക്ക് തിരിച്ചടിയായി. ഇദ്ദേഹത്തെ ഗവർണറായി നിയമിച്ചത് അബിയാണ്. രാജ്യത്ത് ഏറ്റവും ജനസാന്ദ്രത കൂടിയ മേഖലയാണ് അംഹാര. കഴിഞ്ഞമാസം അംഹാര, ഗുമുസ് ഗോത്രവർഗവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. അംഹാരയുടെ അയൽപ്രദേശമാണ് ബെനിഷാങ്കുൽ ഗുമുസ്. ഭൂമിതർക്കത്തെ തുടർന്നുണ്ടായ ഗോത്രവർഗ കലാപം രാജ്യത്ത് 30 ലക്ഷം ആളുകളുടെ ജീവനാണ് കവർന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.