ആക്ര: രണ്ടര കോടി മാത്രം ജനസംഖ്യയുള്ള ഘാനക്ക് ‘ആന വലുപ്പത്തിൽ’ മന്ത്രിസഭ രൂപവത്കരിച്ച പ്രസിഡൻറിനെതിരെ വിമർശം. 110 മന്ത്രിമാരെയാണ് ഘാന പ്രസിഡൻറ് നാന അകുഫോ അഡോ ഭരണനിർവഹണത്തിനായി നിയമിച്ചിരിക്കുന്നത്. ആഫ്രിക്കയിലെ പടിഞ്ഞാറൻ തീരത്ത് സ്ഥിതിചെയ്യുന്ന ഇൗ ചെറുരാജ്യത്തിന് ഇത്രയധികം മന്ത്രിമാരെ ആവശ്യമില്ലെന്നാണ് എതിരാളികൾ ആരോപിക്കുന്നത്.
നേരത്തേ നിലവിലുണ്ടായിരുന്ന 56 മന്ത്രിമാർക്ക് പുറമെ 54 പേരെക്കൂടി നിയമിച്ചത് ഇൗയടുത്താണ്. രാജ്യത്തിെൻറ വികസനത്തിന് ഇത്രയധികം മന്ത്രിമാർ ആവശ്യമുണ്ടെന്നാണ് പ്രസിഡൻറിെൻറ പക്ഷം. കഴിഞ്ഞ ഡിസംബറിലാണ് ഇദ്ദേഹം പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്. ഒാരോ മന്ത്രിക്കും രണ്ടര ലക്ഷത്തിലധികം രൂപ മാസാന്ത ശമ്പളം നൽകണം. ഇതിന് പുറമെ രണ്ടു കാറുകൾ, സൗജന്യ ഇന്ധനം, വീട്, സുരക്ഷ സംവിധാനങ്ങൾ, മറ്റു സൗകര്യങ്ങൾ എന്നിവയും ഏർപ്പെടുത്തണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.