ലോകത്ത് 10 കോടി ജനങ്ങള്‍ പട്ടിണിയില്‍ –യു.എന്‍

യുനൈറ്റഡ് നേഷന്‍സ്: ലോകവ്യാപകമായി 10 കോടി ആളുകള്‍ പട്ടിണിയുടെ പിടിയിലാണെന്ന് യു.എന്‍. 2016ല്‍ 10.2 കോടി ആളുകള്‍ കടുത്ത പോഷകാഹാരദൗര്‍ലഭ്യം അനുഭവിച്ചതായി യു.എന്‍ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ചര്‍ ഓര്‍ഗനൈസേഷന്‍ എമര്‍ജന്‍സി ഡിവിഷന്‍ മേധാവി ഡൊമിനിക് ബര്‍ജിയോണ്‍ ചൂണ്ടിക്കാട്ടി. 2016ല്‍ എട്ടുകോടി ആളുകളായിരുന്നു ദുരിതമനുഭവിച്ചത്.

യമന്‍, ദക്ഷിണ സുഡാന്‍, നൈജീരിയ, സോമാലിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തരസംഘര്‍ഷവും വരള്‍ച്ചയും കാര്‍ഷികോല്‍പാദനം ചുരുങ്ങിയതുമാണ് ഈ ദാരുണാവസ്ഥക്ക് കാരണമെന്നും യു.എന്‍ വിലയിരുത്തി. അന്താരാഷ്ട്ര മാനുഷിക സഹായങ്ങള്‍ മൂലം മനുഷ്യര്‍ ജീവന്‍ നിലനിര്‍ത്തുന്നുണ്ടെങ്കിലും ഭക്ഷ്യവസ്തുക്കളുടെ അഭാവം മൂലം സ്ഥിതി ഓരോദിവസവും കൂടുതല്‍ പ്രതിസന്ധിയിലാവുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെ ജീവന്‍ നിലനിര്‍ത്താന്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്തേണ്ടിയിരിക്കുന്നു. കഴിഞ്ഞമാസം റുമേനിയയിലും ഫ്ളോറിഡയിലും രണ്ടുകോടിയിലേറെ ആളുകള്‍ പട്ടിണി മൂലം മരണത്തിന്‍െറ വക്കിലായിരുന്നു. ആറുമാസത്തിനിടെയുണ്ടായ രണ്ട് വരള്‍ച്ചകളാണ് അവരെ പട്ടിണിയിലാക്കിയത്.

ഫെബ്രുവരിയിലാണ് 2013 മുതല്‍ ആഭ്യന്തരകലഹത്തിന്‍െറ പിടിയിലമര്‍ന്ന ദക്ഷിണ സുഡാന്‍െറ പല മേഖലകളും വരള്‍ച്ച ബാധിത പ്രദേശങ്ങളായി പ്രഖ്യാപിച്ചത്. വടക്കുകിഴക്കന്‍ നൈജീരിയ ഏഴുവര്‍ഷമായി ബോകോ ഹറാം തീവ്രവാദികളുടെ ഭീഷണിയിലാണ്. 18 ലക്ഷം ആളുകള്‍ ഇവിടെനിന്ന് പലായനം ചെയ്തു. കൃഷി ചെയ്യാന്‍ ആളില്ലാതായതോടെ ഭക്ഷ്യവസ്തുക്കള്‍ ലഭിക്കാതെ രാജ്യം പട്ടിണിയിലേക്ക് നീങ്ങുകയായിരുന്നു. ഭൂരിഭാഗം മേഖലകളും തീവ്രവാദികളില്‍നിന്ന് തിരിച്ചുപിടിച്ചെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും സുരക്ഷ പ്രശ്നമായി അവശേഷിക്കുന്നതിനാല്‍ ജനങ്ങള്‍ രാജ്യത്തേക്ക് മടങ്ങിവരാന്‍ ഭയക്കുകയാണ്. അതോടെ കാര്‍ഷികഭൂമികള്‍ തരിശായി തുടരുന്നു. അതോടൊപ്പം വിത്ത്, വളം, ഉപകരണങ്ങള്‍ എന്നിവയുടെ വില കുതിച്ചുയര്‍ന്നതടക്കം ഉല്‍പാദനത്തിലെ ഭീമമായ ചെലവുവര്‍ധനവും കര്‍ഷകരെ കൃഷിയില്‍നിന്ന് പിന്നോട്ടടിപ്പിക്കുന്നു.
അസ്ഥിര രാജ്യങ്ങളില്‍ സമാധാനം പുന$സ്ഥാപിക്കുന്നതോടെ മാത്രമേ സമ്പദ്വ്യവസ്ഥക്ക് വളര്‍ച്ചയുണ്ടാകൂവെന്നും ബര്‍ജിയോണ്‍ പറഞ്ഞു.

Tags:    
News Summary - hunger - lack of food

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.