ബെയ്റ: മൂന്നു തെക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ ആഞ്ഞടിച്ച ഇദായ് ചുഴലിക്കാറ്റിൽ മരി ച്ചവരുടെ എണ്ണം 400 കവിഞ്ഞു. മണിക്കൂറിൽ 170 കിലോമീറ്ററാണ് കാറ്റിെൻറ വേഗത. മൊസാംബീക്, സിംബാബ്വെ, മലാവി രാജ്യങ്ങളിൽ 17 ലക്ഷം ആളുകളെ പ്രകൃതി ദുരന്തം ബാധിച്ചതായാണ് കണക്ക്. മൊസാംബീകിൽ 217ഉം സിംബാബ്വെയിൽ 139ഉം മലാവിയിൽ 56ഉം പേരാണ് മരിച്ചത്. മരണസംഖ്യ ഉയരാനാണ് സാധ്യത.
ചുഴലിക്കാറ്റിനെ തുടർന്ന് മൊസാംബീകിൽ പ്രസിഡൻറ് ഫിലിപ് ന്യൂസി ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. മൂന്നുദിവസത്തെ ഒൗദ്യോഗിക ദുഃഖാചരണത്തിനും നിർദേശം നൽകി. 15,000ത്തോളം പേർ വെള്ളപ്പൊക്കത്തിെൻറ കെടുതിയിൽ രക്ഷതേടുകയാണ്. വർഷങ്ങൾക്കിടെ ഇൗ മേഖലയിൽ അനുഭവപ്പെടുന്ന ഏറ്റവും വലയി ചുഴലിക്കാറ്റാണിത്. പ്രകൃതിദുരന്ത മേഖലകളിൽ മലേറിയ, കോളറ പോലുള്ള പകർച്ചവ്യാധികൾ പടർന്നുപിടിക്കാതിരിക്കാനുള്ള നടപടികൾ ഉറപ്പുവരുത്തുമെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മധ്യ മൊസാംബീകിനെ തകർത്ത് ഇദായ് ആഞ്ഞടിച്ചത്. ചുഴലിക്കാറ്റിനുപിന്നാലെ കനത്ത മഴയും വെള്ളപ്പൊക്കവും മണ്ണിടിച്ചിലുമുണ്ടായി. മൊസാംബീക്കിൽമാത്രം ആറുലക്ഷം പേരാണ് ദുരിതബാധിതർ. സ്ത്രീകളും കുട്ടികളും മരക്കൊമ്പുകളിലും വീടിെൻറ മേൽക്കൂരകളിലും കുടുങ്ങിക്കിടക്കുകയാണ്. ബെയ്റ നഗരം മരങ്ങൾ കടപുഴകി നാശോന്മുഖമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.