നൈറോബി: നൂറ്റാണ്ടിന് ശേഷം കെനിയ പുതുതായി രാജ്യത്ത് റെയിൽപാത തുറന്നു. തുറമുഖ നഗരമായ മോംബാസയെയും തലസ്ഥാനമായ നൈറോബിയെയും ബന്ധിപ്പിക്കുന്നതാണ് പാത. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യത്ത് നടക്കുന്ന ഏറ്റവും വലിയ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനമാണിത്. ശതകോടികൾ ചെലവു വന്ന പദ്ധതി ചൈനയാണ് ഏറ്റെടുത്ത് നടത്തിയത്. ചൈനയുടെ സാേങ്കതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കിയ പദ്ധതി പൂർത്തിയാക്കാൻ മൂന്നര വർഷമെടുത്തു.
ദക്ഷിണ സുഡാൻ, കോംഗോ, ബറൂണ്ടി തുടങ്ങിയ അയൽരാജ്യങ്ങളുമായി മോംബാസ നഗരത്തെ ബന്ധിപ്പിക്കുന്നതിന് പാത സഹായിക്കും. പടിഞ്ഞാറൻ ആഫ്രിക്കയുടെ വികസനത്തിൽ പാത സുപ്രധാന പങ്കുവഹിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നേരത്തെ ഇരു നഗരങ്ങളും തമ്മിലുള്ള യാത്രക്ക് ബസ് മാർഗം ഒമ്പത് മണിക്കൂർ വേണ്ടത്, റെയിൽവേ വന്നതോടെ നാലര മണിക്കൂറായി കുറയും. 122 വർഷം മുമ്പ് ബ്രിട്ടീഷുകാരാണ് കെനിയയിൽ വൻ റെയിൽപാതകൾ സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.