നെയ്റോബി: കെനിയൻ പ്രസിഡൻറ് ഉഹ്റു കെനിയാത്തയുടെ തെരഞ്ഞെടുപ്പ് വിജയം സുപ്രീംകോടതി അസാധുവാക്കി. കഴിഞ്ഞമാസം നടന്ന തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് അസാധുവാക്കിയത്. 60 ദിവസത്തിനുള്ളിൽ പ്രസിഡൻറ് തെരഞ്ഞെടുപ്പ് വീണ്ടും നടത്താനും കോടതി നിർദേശം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ആഗ്സ്റ്റ് മാസത്തിൽ നടന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പിലാണ് ഉഹ്റു കെനിയാത്ത വിജയം നേടിയത്. കെനിയൻ തെരഞ്ഞെടുപ്പിൽ കൃത്രിമം നടന്നതായി പ്രതിപക്ഷം ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് ഒഡിംഗയാണ് ആരോപണവുമായി രംഗത്തെത്തിയത്.
കള്ളവോട്ട് പിടികൂടാൻ ഇലക്ട്രോണിക് മെഷീൻ ഉപയോഗിച്ചാണ് വോെട്ടണ്ണൽ നടത്തിയത്. എന്നാൽ, ഇൗ മെഷീൻ മുതിർന്ന െഎ.ടി ഉദ്യോഗസ്ഥനായ ക്രിസ് സാേൻറായുടെ െഎഡൻറിറ്റി ഉപേയാഗിച്ച് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടതായാണ് ഒഡിംഗയുടെ ആരോപണം. തെരഞ്ഞെടുപ്പിന് പിന്നാലെ കെനിയയിൽ നടന്ന പ്രതിപക്ഷ പ്രതിഷേധത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.