നെയ്റോബി: കെനിയയിൽ അവശേഷിച്ചിരുന്ന ഏക വെള്ള പെൺ ജിറാഫിനെയും കുട്ടിയെയും നായാട്ടുകാർ വെടിെവച്ചുകൊന്നു. വെള്ള ജിറാഫുകളുടെ കൂട്ടത്തിൽ ഒരു ആൺ ജിറാഫ് മാത്രമാണ് ഇനി ലോകത്ത് അവശേഷിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ ഇവയെ സംരക്ഷിക്കാനുള്ള നടപടികൾ ശക്തമാക്കിയിരുന്നെങ്കിലും കിഴക്കൻ കെനിയയിലെ ഗാരിസയിൽ ജിറാഫിെൻറയും കുട്ടിയുടെയും അസ്ഥികൂടങ്ങൾ കണ്ടെത്തുകയായിരുന്നു.
ലോകത്ത് മറ്റൊരിടത്തും കാണാത്ത വെള്ള ജിറാഫുകെള സംരക്ഷിക്കാനുള്ള നിരവധി നടപടികൾ കൈക്കൊണ്ടിരുന്നുവെങ്കിലും സായുധരായ നായാട്ടുകാർ അവയെ കൊല്ലുകയായിരുന്നുവെന്ന് ഇസ്ഹാഖ്ബിനി ഹിരോള കമ്യൂണിറ്റി കൺസർവൻസി അധികൃതർ പറഞ്ഞു. വെള്ള ജിറാഫ് കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത് ഏറെ വേദനയുളവാക്കിയതായി കൺസർവൻസി മാേനജർ മുഹമ്മദ് അഹ്മദ്നൂർ പറഞ്ഞു.
2017ലാണ് ഈ വെള്ള ജിറാഫ് ഈ വന്യജീവി സംരക്ഷണകേന്ദ്രത്തിൽ ആദ്യമായി ശ്രദ്ധയിൽപെടുന്നത്. കണ്‍സര്‍വന്‍സിയില്‍നിന്നുള്ള അതിെൻറ ചിത്രങ്ങള്‍ പുറത്തെത്തിയതിനുശേഷം രണ്ടു കുഞ്ഞുങ്ങൾക്ക് അത് ജന്മം നൽകി. 2019 ആഗസ്റ്റിലായിരുന്നു രണ്ടാമത്തെ കുഞ്ഞിെൻറ പിറവി. ലൂസിസമെന്ന ശാരീരികാവസ്ഥയാണ് ഈ ജിറാഫുകളുടെ വെള്ളനിറത്തിന് കാരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.