നെയ്റോബി: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ കെനിയിയിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഉഹ്റു കെനിയാത്തയുടെ വിജയത്തെ തുടർന്ന് ഉണ്ടായ പ്രതിപഷ പ്രതിഷേധത്തിൽ 24 പേർ കൊല്ലപ്പെട്ടു. തെരഞ്ഞെടുപ്പ് ഫലത്തിൽ വ്യാപക കൃത്രിമത്വം നടത്തിയെന്ന ആരോപണവുമായി എതിരാളിയായ റൈല ഒഡിംഗ രംഗത്തെത്തിയതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്.
കെനിയയിലെ പല സ്ഥലങ്ങളിലും പ്രതിപക്ഷവും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് വെടിവെപ്പിലാണ് കൂടുതൽ പേർ കൊല്ലപ്പെട്ടിരിക്കുന്നത്. മരിച്ചവരിൽ ഒമ്പത് വയസുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
2007ൽ കെനിയയിൽ തെരഞ്ഞെടുപ്പിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട ലഹളയിൽ ആയിരത്തോളം പേർ കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.