ബാന്‍ജുള്‍: ഗാംബിയന്‍ പ്രസിഡന്‍റ് ആദമ ബാരോയുടെ മകന്‍െറ മരണത്തിന് കാരണക്കാരനായ കൊലയാളി നായsയെ ഒടുവില്‍ കീഴ്പെടുത്തി.
രാജ്യത്ത് അധികാരക്കൈമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കിടെ കഴിഞ്ഞ മാസമാണ് ബാരോയുടെ അഞ്ചുമക്കളില്‍ ഒരാളായ എട്ടു വയസ്സുകാരന്‍ നായയുടെ ആക്രമണത്തിനിരയായത്.
കഴിഞ്ഞ ഡിസംബറിലെ തെരഞ്ഞെടുപ്പില്‍ ജയിച്ചിട്ടും മുന്‍ പ്രസിഡന്‍റ് യഹ്യ ജമാ, ആദമ ബാരോക്ക് അധികാരം കൈമാറാന്‍ തയാറാവാത്ത പ്രതിസന്ധിക്കിടെയായിരുന്നു കുട്ടിക്ക് നായുടെ കടിയേറ്റതായ വാര്‍ത്ത പരന്നത്.
കൊലയാളിയായ നായയെ തെരുവില്‍ അലയാന്‍ വിടുന്നത് ശരിയല്ല. നായയെ ചില പരിശോധനകള്‍ക്ക് വിധേയമാക്കിയെന്നും എന്നാല്‍, പേവിഷ ബാധയുള്ളതായി തിരിച്ചറിഞ്ഞിട്ടില്ളെന്നും അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.