ട്രിപളി: ദക്ഷിണ ലിബിയയിലെ വ്യോമതാവളത്തിൽ സർക്കാർ അനുകൂല ൈസന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 141ആയി. ട്രിപളിയിലെ സർക്കാറിനെ അംഗീകരിക്കാത്ത സായുധവിഭാഗത്തിെൻറ നിയന്ത്രണത്തിലുള്ള വ്യോമതാവളത്തിലാണ് ആക്രമണം നടന്നത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ 60 പേർ കൊല്ലപ്പെട്ടതായാണ് തുടക്കത്തിൽ വിവരം ലഭിച്ചിരുന്നത്. കഴിഞ്ഞ ദിവസമാണ് ഇത് 141 ആയതായി വെളിപ്പെടുത്തിയത്. ആക്രമണം നടത്തി വ്യോമതാവളം മോചിപ്പിച്ചതായി യു.എൻ അംഗീകൃത ലിബിയൻ സർക്കാറിെൻറ സൈന്യം സ്ഥിരീകരിച്ചു.
എന്നാൽ, ഇവിടെ ആക്രമണത്തിന് നിർദേശിച്ചിട്ടില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഒാഫിസ് അറിയിച്ചിരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ലിബിയൻ ദേശീയ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ആദ്യ നടപടിയായി സർക്കാറിലെ പ്രതിരോധമന്ത്രി മഹ്ദി അൽബർഗാതിയെയും സേനാ മേധാവിയെയും സസ്പെൻഡ് ചെയ്തു.
ലിബിയൻ നാഷനൽ ആർമി എന്നറിയപ്പെടുന്ന വിഭാഗമാണ് വ്യോമതാവളം നിയന്ത്രിച്ചിരുന്നത്. ഇവർ യു.എൻ അംഗീകൃത ലിബിയൻ സർക്കാറിനെ അംഗീകരിക്കുന്നില്ല. കൊല്ലപ്പെട്ടവരിൽ ഇവിടെ ജോലി ചെയ്തിരുന്നവരും സമീപവാസികളുമായ സിവിലിയന്മാരും ഉൾപ്പെട്ടിട്ടുണ്ടെന്ന് നാഷനൽ ആർമി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു. സൈനിക പരേഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന നിരായുധരായ ൈസനികർക്കുനേരെയാണ് ആക്രമണം നടത്തിയതെന്നും ഇവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.