ഖർത്തൂം: സുഡാൻ തലസ്ഥാനമായ ഖർത്തൂമിൽ സിവിലിയൻ പ്രക്ഷോഭകർക്കു നേരെയുണ്ടായ സുരക ്ഷസേനയുടെ വെടിവെപ്പിൽ കുട്ടിയടക്കം 35 പേർ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേർക്ക് പരിക ്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് റിപ്പോർട്ട്. തലസ്ഥാനമായ ഖർത്തൂമിലെ പ്രധാന പ്രക്ഷോഭ കേന്ദ്രത്തിലായിരുന്നു വെടിവെപ്പ്. പ്രസിഡൻറ് ഉമർ അൽബശീർ പുറത്തായ ശേഷമുള്ള ഏറ്റവും രൂക്ഷമായ രക്തച്ചൊരിച്ചിലാണിത്. സംഭവത്തെ ഐക്യരാഷ്ട്ര സഭ അപലപിച്ചു.
നടന്നത് കൂട്ടക്കൊലയാണെന്ന് സുഡാനീസ് പ്രഫഷനൽസ് അസോസിയേഷൻ (എസ്.പി.എ) പ്രതികരിച്ചു. ഭരണം ഇപ്പോൾ കൈയാളുന്ന താൽക്കാലിക സൈനിക കൗൺസിലിനാണ് കൂട്ടക്കൊലയുടെ ഉത്തരവാദിത്തമെന്നും എസ്.പി.എ പറഞ്ഞു. ഡിസംബറിൽ രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത് എസ്.പി.എയുടെ നേതൃത്വത്തിലാണ്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.
അതേസമയം, പ്രധാന പ്രതിപക്ഷ സഖ്യവുമായുണ്ടാക്കിയ കരാറുകൾ റദ്ദാക്കുന്നതായും ഒമ്പത് മാസത്തിനകം തെരഞ്ഞെടുപ്പ് നടത്തുമെന്നും സൈനിക കൗൺസിൽ വ്യക്താമക്കി. സൈനിക മേധാവി ലഫ്റ്റനൻറ് ജനറൽ അബ്ദുൽ ഫത്താഹ് അൽ ബുർഹാനാണ് ഇക്കാര്യം അറിയിച്ചത്.
മൂന്ന് പതിറ്റാണ്ട് സുഡാൻ ഭരിച്ച പ്രസിഡൻറ് ഉമർ അൽബശീറിനെ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് പട്ടാളം പുറത്താക്കുകയും അധികാരമേറ്റെടുക്കുകയുമായിരുന്നു. തുടർന്ന് ജനകീയ ഭരണകൂടത്തിന് അധികാരം കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ഖർത്തൂമിലെ സൈനിക ഹെഡ്ക്വാർട്ടേഴ്സിനു മുന്നിൽ ജനകീയ പ്രക്ഷോഭം ആരംഭിച്ചത്. നൈൽ നദിയുടെ കരയിലെ പ്രക്ഷോഭ കേന്ദ്രത്തിൽ ആയിരക്കണക്കിന് ആളുകളാണ് തമ്പടിച്ചിരിക്കുന്നത്.
മാർച്ചിൽ പങ്കെടുക്കാനും പ്രധാന റോഡുകൾ അടക്കാനും പ്രക്ഷോഭ നേതാക്കൾ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പ്രക്ഷോഭകരെ തുരത്താൻ സൈന്യം ഇടക്കിടെ നടത്തുന്ന വെടിവെപ്പിൽ ഗർഭിണി അടക്കം നിരവധി പ്രതിഷേധക്കാർ കഴിഞ്ഞ ദിവസങ്ങളിലും കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.