അബുജ: നൈജീരിയന്‍ പ്രസിഡന്റിന് മുന്നറിയിപ്പുമായി രാജ്യത്തിന്റെ പ്രഥമവനിത രംഗത്ത്. ഒരു വ്യവസ്ഥയുമില്ലാത്ത സര്‍ക്കാര്‍ സംവിധാനമാണ് രാജ്യത്തുള്ളത്. ഇതിൽ ഒരു മാറ്റവുമില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പില്‍ കൂടെയുണ്ടാകില്ലെന്നാണ് പ്രസിഡന്റ് മുഹമ്മദ് ബുഹാരിയ്ക്ക് ഭാര്യ ഐഷ ബുഹാരി മുന്നറിയിപ്പ് നല്‍കിയത്. ബി.ബി.സി ചാനലിന് നൽകിയ അഭിമുഖത്തിലാണ് െഎഷ ബുഹാരി നിലപാട് വ്യക്തമാക്കി കൊണ്ട് രംഗത്ത് വന്നത്. സർക്കാറിെൻറ പദ്ധതികളെ കുറിച്ചോ പ്രവർത്തനങ്ങളെ കുറിച്ചോ അദ്ദേഹത്തിനറിയില്ല. ഭരണത്തിൽ മാറ്റമില്ലെങ്കിൽ സ്ത്രീകളോട് വോട്ട് ചോദിക്കാനോ മറ്റ് പ്രചരണ പരിപാടികൾക്കോ താൻ ഉണ്ടാവില്ലെന്നും അഭിമുഖത്തില്‍ ഐഷ ബുഹാരി വ്യക്തമാക്കി.
പ്രസിഡൻറ് നിയമിച്ച ഉദ്യോഗസ്ഥരെ കുറിച്ച് യാതൊരു ധാരണയുമില്ല. അഴിമതിയും സ്വജനപക്ഷപാതവും ഇല്ലാതാക്കുമെന്ന് പറഞ്ഞായിരുന്നു കഴിഞ്ഞ വർഷം മുഹമ്മദ് ബുഹാരി അധികാരത്തിലെത്തിയത്. രാജ്യത്തിെൻറ വികസനത്തിന് വേണ്ടിയും രാജ്യത്തിലെ ഒാരോ പൗരെൻറയും നീതിക്ക് വേണ്ടിയും പോരാടുമെന്ന് തെരഞ്ഞെടുപ്പ് സമയത്ത് മുഹമ്മദ് ബുഹാരി വ്യക്തമാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.