ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിെൻറ തലസ്ഥാന നഗരിയിലുണ്ടായ പ്രളയത്തിൽ മരണസംഖ്യ 312 കവിഞ്ഞതായി ആശുപത്രി അധികൃതർ. ഫ്രീടൗൺ നഗരത്തിലുണ്ടായ പ്രളയത്തിലാണ് മരണസംഖ്യ ഉയരുന്നത്. ഇതുവരെയും 180ഒാളം മൃതദേഹങ്ങൾ കണ്ടെടുത്തതായി അന്താരാഷ്ട്ര വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
പ്രളയബാധിതരെ രക്ഷിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്തതാണ് മരണസംഖ്യ കൂടാൻ കാരണം. 2000 ത്തിലേറെ ആളുകൾ ഭവനരഹിതരായി. തലസ്ഥാനനഗരത്തിലെ ആശുപത്രി മോർച്ചറികൾ നിറഞ്ഞു. റോഡുകൾ വെള്ളം കയറി നദികളെ പോലെയായി.മരണസംഖ്യ ഉയരാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു. രാജ്യത്തെ 60 ശതമാനം ആളുകളും ദാരിദ്ര്യരേഖക്കു താഴെയാണ് ജീവിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.