മൊഗാദിശു: ഒരു വർഷം മുമ്പ് രാജ്യത്ത് ചോരപ്പുഴയൊഴുക്കിയ ഭീകരാക്രമണത്തിെൻറ ആസൂത്രകരെ സോമാലിയൻ സർക്കാർ തൂക്കിലേറ്റി. ആക്രമണത്തിൽ 500ലേറെ ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
20ഒാളം കെട്ടിടങ്ങൾ കത്തിച്ചാമ്പലായി. ആൾക്കൂട്ടത്തിനിടയിലേക്ക് മാരക സ്ഫോടകവസ്തുക്കളുമായെത്തിയ ട്രക്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ആക്രമണത്തിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പെങ്കടുത്തു.
ചടങ്ങിൽവെച്ചാണ് അക്രമികളെ സൈനികകോടതി വധിച്ചതായി അറിയിച്ചത്. ആക്രമണത്തിനു പിന്നിൽ അശ്ശബാബ് തീവ്രവാദികളാണെന്നാണ് സർക്കാർ വാദം. എന്നാൽ, ഒരു വർഷമായിട്ടും ഉത്തരവാദിത്തം ഏറ്റെടുക്കാൻ അശ്ശബാബ് തയാറായിട്ടില്ല. രാജ്യത്ത് നടന്ന ചെറുതുംവലുതുമായ നിരവധി ആക്രമണങ്ങൾക്കു പിന്നിലും അശ്ശബാബ് ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.