കോവിഡ്: ദക്ഷിണാഫ്രിക്ക ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചു

ജൊഹന്നാസ്ബർഗ്: കോവിഡ് വ്യാപനത്തെ തുടർന്ന് ദക്ഷിണാഫ്രിക്കയിൽ നടപ്പാക്കിയ ലോക്ഡൗൺ ഭാഗികമായി പിൻവലിച്ചു. തൊഴിൽ, ആരാധന, ഷോപ്പിങ് എന്നിവക്കായി പൊതുജനങ്ങൾക്ക് വീടിന് പുറത്തിറങ്ങാം. ഖനികൾ, ഫാക്ടറികൾ എന്നിവ പൂർണ തോതിൽ പ്രവർത്തിപ്പിക്കാനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. 

ലോക്ഡൗൺ ഇളവ് വഴി രാജ്യത്തെ വ്യാപാര മേഖലക്ക് കൂടുതൽ ഉണർവ് കൈവരിക്കാൻ സാധിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. ആഫ്രിക്കൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ കോവിഡ് ബാധ സ്ഥിരീകരിച്ച രാജ്യമാണ് ദക്ഷിണാഫ്രിക്ക. 32,683 പേർക്ക്.  ചികിത്സ‍‍യിലായിരുന്ന 700 പേർ മരിച്ചു. 

ആഫ്രിക്കൻ വൻകരയിൽ ആകെ 146,794 പേർക്ക് രോഗം കണ്ടെത്തി. 4,223 പേർ മരിച്ചു. ചികിത്സയിലായിരുന്ന 61,773 പേർ രോഗമുക്തി നേടി. നിലവിൽ 80,798 പേരിൽ രോഗസാന്നിധ്യമുണ്ട്. 

Tags:    
News Summary - South Africa partly lifts lockdown -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.