ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് ജേക്കബ് സുമ ഉടൻ രാജിവെക്കേണ്ടിവരുമെന്ന് റിപ്പോർട്ട്. നഷ്ടപ്പെട്ട വിശ്വാസ്യത തിരിച്ചുലഭിക്കാൻ പ്രസിഡൻറിെൻറ രാജി അനിവാര്യമാണെന്ന് ആഫ്രിക്കൻ നാഷനൽ കോൺഗ്രസ് നിലപാട് സ്വീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിേപ്പാർട്ട് ചെയ്തു. ഡിസംബറിൽ പാർട്ടി തലപ്പത്തുനിന്ന് മാറ്റപ്പെട്ടശേഷം സുമക്ക് മേൽ സ്ഥാനമൊഴിയാൻ സമ്മർദം ശക്തമായുണ്ട്.
കഴിഞ്ഞ ദിവസം നടന്ന രണ്ടു ദിവസത്തെ യോഗത്തിൽ ഇക്കാര്യത്തിൽ യോജിച്ച അഭിപ്രായമുയർന്നതായാണ് വിലയിരുത്തപ്പെടുന്നത്. ജനങ്ങളും പാർട്ടിയും തമ്മിലുള്ള ബന്ധവും വിശ്വാസ്യതയും വീണ്ടെടുക്കാൻ ഇടപെടലുണ്ടാകുമെന്ന് യോഗശേഷം പ്രസ്താവനയിൽ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കും രാജ്യത്തെ വർധിച്ച അഴിമതിക്കും കാരണം സുമയുടെ ഭരണമാണെന്ന് നേരത്തേ മുതൽ വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.