ട്രിപളി: ലിബിയയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ വിദേശ രാജ്യങ്ങൾ സൈനികരെ പിൻവലി ക്കാൻ ശ്രമംതുടങ്ങി. ട്രിപളിയിൽനിന്ന് 15 സമാധാനപാലകരെ തുനീഷ്യയിലേക്ക് മാറ്റിയതായി ഇന്ത്യ അറിയിച്ചു. യു.എസ്-ആഫ്രിക്കൻ കമാൻഡുകളെ യു.എസ് സൈന്യത്തിലേക്ക് മാറ്റി. ട്രിപളി പിടിച്ചെടുക്കാനുള്ള നീക്കത്തിൽ ജന. ഖലീഫ ഹഫ്തറിെൻറ സൈന്യം മുന്നേറുകയാണ്.
ഹഫ്തറിേൻറത് അട്ടിമറിശ്രമമാണെന്ന് യു.എൻ പിന്തുണയുള്ള പ്രധാനമന്ത്രി ഫായിസ് അൽ സെറാജ് ആരോപിച്ചു. യു.എ.ഇയുടെയും ഈജിപ്തിെൻറയും പിന്തുണയുണ്ട് ഹഫ്തറിന്. മുഅമ്മർ ഗദ്ദാഫിയുടെ പതനത്തിനുശേഷം ലിബിയയിലെ ആഭ്യന്തരകലഹം രൂക്ഷമായി തുടരുകയാണ്.
സംഘർഷം രൂക്ഷമാകുന്നത് മുന്നിൽക്കണ്ട്, ലിബിയൻ ജനത അവശ്യസാധനങ്ങൾ സംഭരിക്കുന്ന തിരക്കിലാണ്. കുറെക്കാലം യു.എസിൽ അഭയം തേടിയ ഹഫ്തർ 2011ൽ ഗദ്ദാഫിക്കെതിരെ കലാപം നടക്കുേമ്പാഴാണ് രാജ്യത്ത് തിരിച്ചെത്തിയത്. പിന്നീട് വിമത കമാൻഡറാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.