മൊഗാദിശു: ഹോൺ ഓഫ് ആഫ്രിക്ക 1981നു ശേഷമുള്ള കടുത്ത വരൾച്ചയിലെന്ന് റിപ്പോർട്ട്. കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളായ ജിബൂട്ടി, എറിത്രിയ, ഇത്യോപ്യ, സൊമാലിയ തുടങ്ങിയവ ഉൾപ്പെട്ട മേഖലയാണ് ഹോൺ ഓഫ് ആഫ്രിക്ക. 1.3 കോടി ജനങ്ങൾ കടുത്ത പട്ടിണിയിലാണ്.
ദശാബ്ദത്തിലെ ഏറ്റവും വലിയ വരൾച്ചയാണ് മേഖല അഭിമുഖീകരിക്കുന്നതെന്ന് വേൾഡ് ഫുഡ് പ്രോഗ്രാമും വ്യക്തമാക്കിയിരുന്നു. വരൾച്ചയെ നേരിടാൻ 32.7 കോടി രൂപയോളം ആവശ്യമുണ്ട്. തുടർച്ചയായി മൂന്നുമഴക്കാലങ്ങളാണ് മേഖലക്ക് നഷ്ടമായത്. 2011ൽ സൊമാലിയയിലുണ്ടായ കടുത്ത വരൾച്ചയിൽ രണ്ടരലക്ഷം ആളുകളാണ് പട്ടിണിമൂലം മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.