ഫലസ്തീൻ മാധ്യമപ്രവർത്തകയുടെ കൊലപാതകം: അൽജസീറ ഐ.സി.സിയിലേക്ക്

ജറൂസലം: മുതിർന്ന ഫലസ്തീൻ മാധ്യമപ്രവർത്തക ശിറീൻ അബു ആഖിലയുടെ കൊലപാതകത്തിൽ സുതാര്യമായ അന്വേഷണം ആവശ്യപ്പെട്ട് അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ (ഐ.സി.സി) സമീപിക്കുമെന്ന് അൽജസീറ.

ഈ മാസാദ്യമാണ് അൽജസീറയുടെ ചീഫ് റിപ്പോർട്ടറായിരുന്ന ശിറീൻ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ സൈന്യത്തിന്റെ വെടിവെപ്പിൽ കൊല്ലപ്പെട്ടത്. ഇസ്രായേൽ സൈന്യം ശിറീനെ മനപ്പൂർവം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ഫലസ്തീൻ അതോറിറ്റിയുടെയും അൽജസീറ ചാനലിന്റെയും വാദം. എന്നാൽ ആരോപണങ്ങൾ തള്ളിയ ഇസ്രായേൽ അന്വേഷണം നടത്തുമെന്ന പ്രഖ്യാപനത്തിൽനിന്ന് പിൻമാറുകയും ചെയ്തിരുന്നു.

ഇസ്രായേലിനെതിരെ യുദ്ധക്കുറ്റത്തിന് ഐ.സി.സി കഴിഞ്ഞവർഷം അന്വേഷണം നടത്തിയിരുന്നു. എന്നാൽ ഐ.സി.സിയിൽ അംഗമല്ലാത്ത ഇസ്രായേൽ പക്ഷപാതപരമാണെന്നാരോപിച്ച് അന്വേഷണം തള്ളുകയായിരുന്നു. ഗസ്സയിലെ ഓഫിസ് ഇസ്രായേൽ ബോംബാക്രമണത്തിൽ തകർത്തതിനും അൽജസീറ ഐ.സി.സിയിൽ കേസ് ഫയൽ ചെയ്യും.

Tags:    
News Summary - Al Jazeera to refer journalist Shireen Abu Akleh’s killing to ICC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.