അൾജിയേർസ്: അൾജീരിയയിൽ പടരുന്ന കാട്ടുതീയിൽ നിന്ന് ഗ്രാമീണരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ചുരുങ്ങിയത് 25 സൈനികർ ഇതിനകം മരിച്ചിട്ടുണ്ടെന്ന് പ്രസിഡന്‍റ് അബ്ദൽമാദിജിദ് ടിബോനി അറിയിച്ചു. 17 ഗ്രാമീണരാണ് കാട്ടു തീയിൽ മരിച്ചത്.
തലസ്ഥാനത്തു നിന്ന് 100 കിലോമീറ്റർ കിഴക്കുള്ള കാബൈലിയിലാണ് കാട്ടുതീ പടരുന്നത്. പർവതങ്ങളാൽ ചുറ്റപ്പെട്ട പ്രദേശത്ത് തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങളൊന്നും ഫലം കണ്ടിട്ടില്ല. ഗ്രാമീണരുടെ പ്രധാന വരുമാനോപാധികളായ കന്നുകാലികളും കോഴികളുമൊക്കെ കാട്ടുതീയിൽ ചത്തൊടുങ്ങിയിട്ടുണ്ട്. കന്നുകാലികളെ ഉപേക്ഷിച്ച് പോകാനുള്ള ഗ്രാമീണരുടെ പ്രയാസമാണ് ഇപ്പോൾ രക്ഷാപ്രവർത്തനത്തിന് പ്രധാന തടസം.
സൈനികരുടേതടക്കമുള്ള മരണ സംഖ്യ 42 ആണെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും യഥാർഥ മരണ സംഖ്യ ഇതിലും കൂടുമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശം ഉപേക്ഷിച്ച് പോരാനുള്ള ഗ്രാമീണരുടെ പ്രയാസവും ജലദൗർലഭ്യതയും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.