ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി; 100 പേരെ കാണാനില്ല

ഗസ്സ: ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 195 ആയി. 100 പേരെ കാണാതായി. ഗസ്സ സർക്കാറിന്റെ മീഡിയ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. ജബലിയ അഭയാർഥി ക്യാമ്പിൽ രണ്ട് ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തിയത്. 777 പേർക്കാണ് ആക്രമണങ്ങളിൽ പരിക്കേറ്റതെന്നും അറിയിച്ചു.

അതേസമയം, ഗസ്സയുടെ സമീപ നഗരമായ ടാൽ അൽ-ഹവയിൽ ഇസ്രായേൽ കടുത്ത ആക്രമണം നടത്തുകയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മിസൈലുകളും ഷെല്ലുകളും ഉപയോഗിച്ചാണ് ആക്രമണം. ഇതിൽ നിരവധി പേർ കൊല്ലപ്പെട്ടുവെന്ന വാർത്തകളും പുറത്ത് വരുന്നുണ്ട്.

​പ്രദേശത്തേക്ക് ആംബുലൻസുകൾക്ക് എത്താൻ കഴിയാത്ത സാഹചര്യവുമുണ്ടെന്ന് ഫലസ്തീൻ വാർത്ത ഏജൻസിയായ വഫ റിപ്പോർട്ട് ചെയ്യുന്നു. തുടർച്ചയായി ഇസ്രായേൽ പ്രദേശത്ത് ആക്രമണം തുടരുന്നുവെന്നാണ് വിവരം. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും വഫയുടെ റിപ്പോർട്ടിലുണ്ട്.

അതേസമയം, 3,648 കു​ട്ടി​ക​ളും 2,290 സ്ത്രീ​ക​ളു​മ​ട​ക്കം ഗ​സ്സ​യി​ലെ ആ​കെ മ​ര​ണം 8,796 ആ​യി. 22,219 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. 1,020 കു​ട്ടി​ക​ള​ട​ക്കം 2,030 പേ​ർ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​ണ്ടെ​ന്നാ​ണ് ക​രു​തു​ന്ന​ത്. വെ​സ്റ്റ്ബാ​ങ്കി​ൽ 122 ഫ​ല​സ്തീ​നി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. അ​തി​നി​ടെ, ഗ​സ്സ​യി​ൽ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സ​ക്കാ​യി ഈ​ജി​പ്തി​ലെ​ത്തി​ക്കാ​ൻ റ​ഫ അ​തി​ർ​ത്തി തു​റ​ന്നു. ഗു​രു​ത​ര പ​രി​ക്കു​ള്ള 81 പേ​രെ ഈ​ജി​പ്തി​ലേ​ക്ക് മാ​റ്റി. വി​ദേ​ശ പാ​സ്​​പോ​ർ​ട്ടു​ള്ള​വ​രെ​യും അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ച്ചു. ടാ​ങ്കു​ക​ളും ക​വ​ചി​ത വാ​ഹ​ന​ങ്ങ​ളു​മാ​യെ​ത്തി​യ ഇ​സ്രാ​യേ​ൽ സൈ​നി​ക​രും ഹ​മാ​സ് പോ​രാ​ളി​ക​ളും ത​മ്മി​ൽ ഗ​സ്സ​യി​ൽ രൂ​ക്ഷ​മാ​യ ക​ര​യു​ദ്ധം തു​ട​രു​ക​യാ​ണ്.

ഹ​മാ​സി​ന്റെ പ്ര​തി​രോ​ധ​ത്തി​ൽ 13 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി ഇ​സ്രാ​യേ​ൽ അ​റി​യി​ച്ചു. നി​ര​വ​ധി സൈ​നി​ക വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്ത​താ​യി ഹ​മാ​സ് അ​വ​കാ​ശ​പ്പെ​ട്ടു. ഗ​സ്സ​യി​ലെ മ​നു​ഷ്യ​ക്കു​രു​തി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ഇ​സ്രാ​യേ​ലു​മാ​യു​ള്ള ന​യ​ത​ന്ത്ര​ബ​ന്ധം വി​​ച്ഛേ​ദി​ക്കാ​ൻ തെ​ക്കേ അ​മേ​രി​ക്ക​ൻ രാ​ജ്യ​മാ​യ ബൊ​ളീ​വി​യ തീ​രു​മാ​നി​ച്ചു. ആ​യി​ര​ക്ക​ണ​ക്കി​ന് നി​ര​പ​രാ​ധി​ക​ളു​ടെ കൂ​ട്ട​ക്കു​രു​തി​ക്ക് ഇ​ട​യാ​യ ആ​ക്ര​മ​ണം ഉ​ട​ൻ നി​ർ​ത്ത​ണ​മെ​ന്ന് പ്ര​സി​ഡ​ൻ​ഷ്യ​ൽ​കാ​ര്യ മ​ന്ത്രി മ​രി​യ നെ​ല പ്രാ​ദ ആ​വ​ശ്യ​പ്പെ​ട്ടു. കൊ​ളം​ബി​യ​യും ചി​ലി​യും ഇ​സ്രാ​യേ​ൽ സ്ഥാ​ന​പ​തി​മാ​രെ പി​ൻ​വ​ലി​ക്കും.

Tags:    
News Summary - Almost 200 killed, over 100 missing in Israeli bombings on Jabalia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.