സാൻ ഫ്രാൻസിസ്കോ: കോവിഡ്-19 സ്ഥിരീകരിച്ചാൽ ജീവനക്കാർ ഒരാഴ്ച മാത്രം സ്വയംനിരീക്ഷണത്തിൽ തുടർന്നാൽ മതിയെന്ന് ആമസോൺ. 10 ദിവസത്തെ നിരീക്ഷണ കാലയളവിലാണ് ഇളവുവരുത്തിയത്.
കോവിഡ് സ്ഥിരീകരിച്ചവർക്ക് 40 മണിക്കൂർ വരെ ശമ്പളത്തോടു കൂടി അവധി അനുവദിക്കുമെന്നും ആമസോൺ അധികൃതർ വ്യക്തമാക്കി. വാൾമാർട്ട് കഴിഞ്ഞാൽ യു.എസിൽ സ്വകാര്യമേഖലയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് തൊഴിൽ നൽകുന്ന സ്ഥാപനമാണ് ഓൺലൈൻ വ്യാപാര രംഗത്തെ അതികായന്മാരായ ആമസോൺ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.