ന്യൂയോർക്: മുൻ ഭർത്താവും നടനുമായ ജോണി ഡെപിന് മാനനഷ്ടമായി ഒരു കോടി ഡോളർ(ഏകദേശം 77.5 കോടി രൂപ) നൽകാനാവില്ലെന്ന് നടി ആംബർ ഹെഡിന്റെ അഭിഭാഷക.കേസിൽ 58കാരനായ ഡെപിന് അനുകൂലമായാണ് യു.എസ് കോടതി വിധി പുറപ്പെടുവിച്ചത്. ഹെഡിന് അത്രയും തുക നൽകാൻ കഴിയാത്തതിനാൽ മേൽ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷക എലേന്‍ ബ്രെഡെകോഫ് സൂചിപ്പിച്ചു. വിധി തെറ്റായ സന്ദേശം നൽകുന്നതാണെന്നും അവർ പറഞ്ഞു. എൻ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു അഭിഭാഷകയുടെ പ്രതികരണം.
ഡെപിന്റെ ഗാർഹിക പീഡനങ്ങളെ കുറിച്ച് വാഷിങ്ടൺ പോസ്റ്റിൽ ഹെഡ് എഴുതിയ ലേഖനം വിവാദമായിരുന്നു. ലേഖനം മാനഹാനിയുണ്ടാക്കിയെന്നു കാണിച്ചാണ് ഡെപ് കോടതിയെ സമീപിപ്പിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് നേരിട്ട് പരാമർശിച്ചിരുന്നില്ല. അതേസമയം, ഡെപിന്റെ അഭിഭാഷകൻ നടത്തിയ ചില പരാമർശങ്ങൾ ഹെഡിനും അപകീർത്തിയുണ്ടാക്കിയതായി വെർജീനിയ കോടതി വിലയിരുത്തി. ഡെപ് നഷ്ടപരിഹാരമായി 20 ലക്ഷം ഡോളര്‍ (ഏകദേശം 15.5 കോടി രൂപ) നല്‍കണമെന്നും വിധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.