മാനനഷ്ടക്കേസ്: ആംബർ ഹെഡിന് ഒരു കോടി ഡോളർ നൽകാനാവില്ലെന്ന് അഭിഭാഷക
text_fieldsന്യൂയോർക്: മുൻ ഭർത്താവും നടനുമായ ജോണി ഡെപിന് മാനനഷ്ടമായി ഒരു കോടി ഡോളർ(ഏകദേശം 77.5 കോടി രൂപ) നൽകാനാവില്ലെന്ന് നടി ആംബർ ഹെഡിന്റെ അഭിഭാഷക.കേസിൽ 58കാരനായ ഡെപിന് അനുകൂലമായാണ് യു.എസ് കോടതി വിധി പുറപ്പെടുവിച്ചത്. ഹെഡിന് അത്രയും തുക നൽകാൻ കഴിയാത്തതിനാൽ മേൽ കോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്നും അഭിഭാഷക എലേന്‍ ബ്രെഡെകോഫ് സൂചിപ്പിച്ചു. വിധി തെറ്റായ സന്ദേശം നൽകുന്നതാണെന്നും അവർ പറഞ്ഞു. എൻ.ബി.സി ന്യൂസിനു നൽകിയ അഭിമുഖത്തിലായിരുന്നു അഭിഭാഷകയുടെ പ്രതികരണം.
ഡെപിന്റെ ഗാർഹിക പീഡനങ്ങളെ കുറിച്ച് വാഷിങ്ടൺ പോസ്റ്റിൽ ഹെഡ് എഴുതിയ ലേഖനം വിവാദമായിരുന്നു. ലേഖനം മാനഹാനിയുണ്ടാക്കിയെന്നു കാണിച്ചാണ് ഡെപ് കോടതിയെ സമീപിപ്പിച്ചത്. ലേഖനത്തിൽ ഡെപ്പിന്റെ പേര് നേരിട്ട് പരാമർശിച്ചിരുന്നില്ല. അതേസമയം, ഡെപിന്റെ അഭിഭാഷകൻ നടത്തിയ ചില പരാമർശങ്ങൾ ഹെഡിനും അപകീർത്തിയുണ്ടാക്കിയതായി വെർജീനിയ കോടതി വിലയിരുത്തി. ഡെപ് നഷ്ടപരിഹാരമായി 20 ലക്ഷം ഡോളര്‍ (ഏകദേശം 15.5 കോടി രൂപ) നല്‍കണമെന്നും വിധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.