ശീതകാല ഒളിമ്പിക്സ്: ചൈനീസ് നടപടിക്കെതിരെ യു.എസ് സെനറ്റർമാർ

വാഷിങ്ടൺ: ശീതകാല ഒളിമ്പിക്സിന്റെ ദീപശിഖയേന്താൻ ഗൽവാൻ സംഘർഷത്തിൽ പ​ങ്കെടുത്ത കമാൻഡറെ നിയോഗിച്ച ചൈനീസ് നടപടിക്കെതിരെ യു.എസ്. ചൈനയുടെ നടപടിക്കെതിരെ പ്രതിഷേധവുമായി നിരവധി യു.എസ് സെനറ്റർമാർ രംഗത്തെത്തി. ഇന്ത്യ-ചൈന അതിർത്തി തർക്കം നേരിട്ടുള്ള ചർച്ചകളിലൂടെ സമാധാനപരമായി പരിഹരിക്കണമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

അയൽ രാജ്യങ്ങളെ ഭയപ്പെടുത്തുന്ന ചൈനീസ് നടപടികളിൽ യു.എസ് നേരത്തെ തന്നെ ആശങ്കയറിയിച്ചതാണ്. യു.എസ് എപ്പോഴും സുഹൃത്തുക്കളോടൊപ്പം നിലകൊള്ളും. യു.എസിന്റെ അഭിവൃദ്ധിക്കായി സഹായിച്ച രാജ്യങ്ങളോടൊപ്പമായിരിക്കും ഇന്തോ-പസഫിക് മേഖലയിൽ രാജ്യം നിലകൊള്ളുകയെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ദീപശിഖ പ്രയാണവുമായി ബന്ധപ്പെട്ട വിവാദത്തിൽ ചൈനക്കെതിരെ യു.എസ് സെനറ്റർ രംഗത്തെത്തിയിരുന്നു. സെനറ്ററായ ജിം റിഷിച്ചാണ് ചൈനയെ വിമർശിച്ചത്. ഗൽവാനിൽ ഇന്ത്യക്കെതിരായ സംഘർഷത്തിൽ പങ്കാളിയായ ആൾക്ക് ദീപശിഖ നൽകിയത് അപമാനകരമായ തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഉയിഗുർ മുസ്‍ലിംകൾക്കെതിരായ വംശഹത്യക്ക് സമാനമാണിത്. ഉയിഗുർ മുസ്‍ലിംകളുടെ സ്വാതന്ത്ര്യത്തേയും ഇന്ത്യയുടെ പരമാധികാരത്തേയും ബഹുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

നേരത്തെ ശീതകാല ഒളിമ്പിക്സിന് മുന്നോടിയായി നടന്ന ദീപശിഖപ്രയാണത്തിൽ ഗൽവാൻ സംഘർഷത്തിൽ പ​ങ്കെടുത്ത കമാൻഡർ ക്വി ഫാബോയാണ് ചൈനക്ക് വേണ്ടി ദീപശിഖയേന്തിയത്. ഇത് വലിയ വിവാദങ്ങൾക്ക് കാരണമാവുകയും ഇന്ത്യ ശീതകാല ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്നും അറിയിക്കുകയും ചെയ്തിരുന്നു.

Tags:    
News Summary - America stands with India against Chinese aggression: US senators

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.