യു.എസ് സൈന്യത്തില്‍ സിഖ് സൈനികന് താടിയും തലപ്പാവും വെക്കാന്‍ അനുമതി

ന്യൂയോര്‍ക്: അമേരിക്കന്‍ സൈന്യത്തില്‍ സിഖ് സൈനികന് മതാചാരപ്രകാരം താടി വളര്‍ത്താനും തലപ്പാവ് ധരിക്കാനും അനുമതി. 37കാരനായ ക്യാപ്റ്റന്‍ സിംറാത്പാല്‍ സിങ്ങിനാണ് അമേരിക്കന്‍ സൈനിക ചരിത്രത്തിലെ അപൂര്‍വ ഇളവ് ലഭിച്ചിരിക്കുന്നത്.
10 വര്‍ഷം മുമ്പ് സൈന്യത്തില്‍ പ്രവേശിച്ച ആദ്യദിനത്തില്‍ തന്നെ നിര്‍ബന്ധിതമായി മുടി നീക്കേണ്ടിവന്നിരുന്നു. പിന്നീട് മുടിയും താടിയും നീട്ടാന്‍ അനുവദിക്കപ്പെട്ടതുമില്ല. കഴിഞ്ഞയാഴ്ച അഫ്ഗാനിസ്താനിലെ റോഡരികിലെ ബോംബുകള്‍ നീക്കുന്ന സൈനികവിഭാഗത്തിന് നേതൃത്വം നല്‍കിയതിനത്തെുടര്‍ന്ന് ഇദ്ദേഹത്തെ വെങ്കല നക്ഷത്രം നല്‍കി ആദരിച്ചിരുന്നു.
ഇതത്തേുടര്‍ന്നാണ് താടി വളര്‍ത്താനും തലപ്പാവ് ധരിക്കാനും പ്രത്യേക ഇളവു നല്‍കിയത്. തീരുമാനം ആഹ്ളാദകരമാണെന്നും ഇതുവരെ വീട്ടില്‍ മാത്രമായിരുന്നു തലപ്പാവ് ധരിച്ചതെന്നും സിംമ്രാത്പാല്‍ പറഞ്ഞു.
അതേസമയം, തീരുമാനം ഒരുമാസത്തേക്ക് മാത്രമാണെന്നും അതിനുശേഷം ശാശ്വതമായി അനുമതി നല്‍കണമോ എന്ന് തീരുമാനിക്കുമെന്നും സൈനിക വൃത്തങ്ങള്‍ സൂചിപ്പിച്ചു.അമേരിക്കന്‍ സൈന്യത്തില്‍ മുമ്പ് കമല്‍ജീത് സിങ്ങിന് മാത്രമാണ് ഇത്തരത്തില്‍ അനുമതി ലഭിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.