മെക്സികോയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നു

മെക്സികോ സിറ്റി: മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയ മെക്സികോയില്‍ കഞ്ചാവ് നിയമവിധേയമാക്കുന്നു. നാലു പേര്‍ക്ക് നിയമവിധേയമായി കഞ്ചാവ് ഉല്‍പാദനത്തിന് അനുമതി നല്‍കി രാജ്യത്തെ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച ഉത്തരവാണ് ക്രമേണ വിപണനത്തിനും ഉപയോഗത്തിനും അവസരമൊരുക്കുന്നത്. 2013ലാണ് ആദ്യമായി മെക്സിക്കന്‍ സൊസൈറ്റി ഫോര്‍ റസ്പോണ്‍സിബ്ള്‍ ആന്‍ഡ് ടോളറന്‍റ് പേഴ്സനല്‍ യൂസ് എന്ന സംഘടന കഞ്ചാവ് ഉല്‍പാദനത്തിന് അനുമതി തേടി കോടതി കയറിയത്. മയക്കുമരുന്ന് മാഫിയകള്‍ തമ്മിലെ പോര് രക്തകലുഷിതമാക്കിയ രാജ്യത്ത് കഞ്ചാവ് നിയമവിധേയമാക്കുന്നത് പ്രശ്നം ഗുരുതരമാക്കുമെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.