ഒബാമ പദവി ഒഴിയും മുമ്പ് ഫലസ്തീന്‍ സമാധാനക്കരാറില്ളെന്ന് യു.എസ്

ഒബാമയെ ‘സെമിറ്റിക് വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച റോന്‍ ബാരറ്റ്സിനെ നെതന്യാഹുവിന്‍െറ വക്താവായി തെരഞ്ഞെടുത്തതിനെ ചൊല്ലിയും വിവാദം
വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് പദവി ഒഴിയാന്‍ മാസങ്ങള്‍മാത്രം ബാക്കിയിരിക്കെ, ഒബാമയുടെ മുന്‍കൈയില്‍ ഫലസ്തീനും ഇസ്രായേലും തമ്മില്‍ സമാധാനക്കരാര്‍ ഉണ്ടാവില്ളെന്ന് യു.എസ് അധികൃതര്‍. തിങ്കളാഴ്ച ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹുവിന്‍െറ യു.എസ് സന്ദര്‍ശനം നടക്കാനിരിക്കെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അധികൃതര്‍. അമേരിക്കയും സഖ്യരാജ്യങ്ങളും ഇറാനുമായി ആണവ കരാറില്‍ എത്തിയ ശേഷം ആദ്യമായാണ് ഇരുനേതാക്കളും കൂടിക്കാഴ്ച നടത്തുന്നത്. കരാറിനെ നെതന്യാഹു ശക്തമായി എതിര്‍ത്തിരുന്നു.
ആണവ കരാര്‍ തന്നെയാകും സംഭാഷണത്തില്‍ പ്രധാനമായും കടന്നുവരികയെന്നാണ് കരുതപ്പെടുന്നത്. ഇതോടൊപ്പം ഇസ്രായേല്‍ സേന മസ്ജിദുല്‍ അഖ്സയില്‍ അതിക്രമം കാണിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം തുടങ്ങിയ സംഘര്‍ഷങ്ങളും ചര്‍ച്ചയില്‍ കടന്നുവരും. സമാധാനക്കരാര്‍ ഉണ്ടായില്ളെങ്കിലും ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച നടക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാമയെ ‘സെമിറ്റിക് വിരുദ്ധന്‍’ എന്ന് വിശേഷിപ്പിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട റോന്‍ ബാരറ്റ്സിനെ നെതന്യാഹുവിന്‍െറ പുതിയ വക്താവായി തെരഞ്ഞെടുത്തതുമായി ബന്ധപ്പെട്ടും വിവാദമുയര്‍ന്നിരുന്നുവെങ്കിലും  താല്‍കാലികമായി കെട്ടടങ്ങിയിട്ടുണ്ട്. വക്താവ് വിഷയത്തില്‍ മാപ്പുപറഞ്ഞതോടെയാണ് വിവാദം താല്‍കാലികമായി അവസാനിച്ചത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.