തീവ്രവാദബന്ധം യു.എസില്‍ അറസ്റ്റിലായവരില്‍ ഇന്ത്യന്‍ സഹോദരന്മാരും


വാഷിങ്ടണ്‍: അല്‍ഖാഇദയുമായി ബന്ധമുണ്ടെന്നാരോപിച്ച് യു.എസില്‍ അറസ്റ്റിലായ നാലുപേരില്‍ രണ്ടുപേര്‍ ഇന്ത്യക്കാര്‍. സഹോദരന്മാരായ യഹ്യ ഫാറൂഖ് മുഹമ്മദ്, ഇബ്രാഹിം സുബൈര്‍ മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായത്. ആസിഫ് മുഹമ്മദ് സലീം, സുല്‍ത്താന്‍ റൂം സലീം എന്നിവരാണ് ഇവരോടൊപ്പം അറസ്റ്റിലായത്. യു.എസില്‍ ആക്രമണം നടത്താന്‍ അല്‍ഖാഇദക്ക് ആയുധങ്ങളും പണവും നല്‍കി സഹായിച്ചു എന്നാരോപിച്ചാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്. ഇബ്രാഹിമിനെ ടെക്സസിലും സുല്‍ത്താനെ ഒഹായോവിലുംവെച്ചാണ് അറസ്റ്റ് ചെയ്തത്. ഇരുവരും യു.എ.ഇ സ്വദേശികളാണെന്നും ആരോപണമുണ്ട്. എന്‍ജിനീയര്‍മാരാണ്  യഹ്യ ഫാറൂഖ് മുഹമ്മദും ഇബ്രാഹിം സുബൈര്‍ മുഹമ്മദും. ഫാറൂഖ് മറ്റു രണ്ടുപേര്‍ക്കൊപ്പം അല്‍ഖാഇദ നേതാവിനെ കാണാനായി യമനില്‍ പോയെന്നും ദേശീയ സുരക്ഷാ ഏജന്‍സിയിലെ അറ്റോണി ജനറല്‍ ജോണ്‍ പി. കാര്‍ലിന്‍ വ്യക്തമാക്കി. സംഭവത്തില്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷണം തുടങ്ങി.
2002-05 കാലയളവിലാണ്  യഹ്യയും ഇബ്രാഹിമും യു.എസില്‍ എന്‍ജിനീയറിങ് പഠിക്കാനത്തെിയത്. ആസിഫും സുല്‍ത്താനും യു.എസ് പൗരന്മാരാണ്.   

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.