ന്യൂയോര്‍ക്: വിഖ്യാതമായ ഹാരി പോട്ടര്‍ എഴുതാന്‍ ജെ.കെ റൗളിങ് ഉപയോഗിച്ച മരക്കസേര ലേലത്തിന്. ഹാരി പോട്ടറിന്‍െറ ആദ്യ രണ്ട് ഭാഗങ്ങള്‍ ഈ കസേരയില്‍ ഇരുന്നുകൊണ്ടാണ് ജെ.കെ. റൗളിങ് എഴുതിയതത്രെ. ഇതേ രൂപത്തിലുള്ള നിരവധി കസേരകള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും റൗളിങ്ങിന് ഏറെ പ്രിയം ഈ കസേരയായിരുന്നു. റൗളിങ് കത്തുകളിലും ഈ കസേരയെക്കുറിച്ച് പറഞ്ഞിരുന്നു. ടൈപ്പ് റൈറ്ററിന് മുമ്പില്‍ പ്രിയപ്പെട്ട ഈ കസേര വലിച്ചിട്ടാണ് റൗളിങ് ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ ഹാരി പോര്‍ട്ടറിന് ജീവന്‍ നല്‍കിയത്. വെറും കസേര എന്നതിന് ഉപരി ഹാരി പോര്‍ട്ടറിന്‍െറ ജനനത്തിന് സാക്ഷിയായി എന്നതിന്‍െറ പേരില്‍ ചരിത്രത്തിന്‍െറ ഭാഗമാണ് ഈ കസേരയും. റൗളിങ്ങിന്‍െറ കൈയൊപ്പോടുകൂടിയാണ് കസേര ലേലത്തില്‍ വെച്ചിരിക്കുന്നത്.
കസേരയും കത്തും 2002ലാണ് ആദ്യമായി ലേലത്തിനുവെച്ചത്. കുട്ടികളോടുള്ള അതിക്രമത്തിനെതിരെ പ്രവര്‍ത്തിക്കുന്നിന് തുക കണ്ടത്തെുന്നതിന് വേണ്ടിയായിരുന്നു ഇവ രണ്ടും ലേലത്തില്‍വെച്ചത്. അന്ന് 23,000 ഡോളറിനായിരുന്നു ഇവ ലേലത്തില്‍ വിറ്റത്. 2009ല്‍ വീണ്ടെടുത്ത കസേരയും കത്തും 29,000 ഡോളറിന് വീണ്ടും ലേലത്തില്‍ വിറ്റു. ഇപ്പോള്‍ 65,000 ഡോളറാണ് ലേല തുക. ജെ.കെ. റൗളിങ് ഒപ്പിട്ട ഹാരിപോര്‍ട്ടറിന്‍െറ വിവിധ ഭാഗങ്ങളും ലേലത്തിനുണ്ട്. 10,000 മുതല്‍ 10,500 ഡോളര്‍ വരെയാണ് വില ഇട്ടിരിക്കുന്നത്. ടെക്സസിലെ ഡെല്‍സിലാണ് കസേര ലേലത്തിന് വെച്ചിരിക്കുന്നത്. ഓണ്‍ലൈനിലൂടെ തത്സമയ ലേലവും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.